കരയില്‍നിന്ന് കടലിലേക്ക് ഞണ്ടുകളുടെ യാത്ര ; വാഹനങ്ങൾക്ക് നിരോധനം,റോഡുകൾ അടച്ചു.

Anjana

Migration red crabs
Migration red crabs

ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിൽ നിന്ന് ഇണചേരാൻ കടലിലേക്ക് യാത്ര തിരിച്ച ലക്ഷക്കണക്കിന് ചുവപ്പൻ ഞണ്ടുകളുടെ അതിശയിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ദശലക്ഷക്കണക്കിന് ചുവന്ന ഞണ്ടുകളാണ് റോഡുകളിലൂടെ നീങ്ങുന്നത്.കാട്ടിൽനിന്നും കടൽത്തീരത്തേക്കുള്ള ഈ ഞണ്ടുകളുടെ യാത്രയുടെ ഫോട്ടോകളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കോണ്ടിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാലുകുത്താൻ പോലും ഇടമില്ലാത്ത രീതിയിലാണ് ഈ ഞണ്ടുകളുടെ സഞ്ചാരം.

റോഡുകളും പാർക്കുകളുമെല്ലാം ഞണ്ടുകൾ കൈയ്യടക്കിയിരിക്കുകയാണ്.വടക്കു പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഈ ചെറിയ ദ്വീപിൽ എല്ലാവർഷവും ഞണ്ടുകൾ കുടിയേറ്റം നടത്താറുണ്ട്.

ഒക്ടോബർ-നവംബർ മാസങ്ങളിലെ മഴയ്ക്കു ശേഷം അഞ്ചുകോടിയോളം ഞണ്ടുകളാണ് ഇണചേരാനായി കാട്ടിൽനിന്ന് കടലിലേക്ക് യാത്ര തുടരുന്നത്.ഈ കാഴ്‌ച്ചകാണുന്നതിനായി നിരവധി പേരാണ് എത്തുന്നത്.

കെട്ടിടത്തിന് മുകളിലും കതകിലും വീടിന്റെ വരാന്തയിലും വാഹനത്തിലുമെല്ലാം കാണപ്പെടുന്ന ഞണ്ടുകൾ വീട്ടിൽ വരാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും ദ്വീപ് നിവാസികൾ നടത്താറുണ്ട്.

ചുവപ്പൻ ഞണ്ടുകളുടെ യാത്രയെ വളരെ കരുതലോടെ കാണുന്ന ഓസ്‌ട്രേലിയൻ സർക്കാർ ഞണ്ടുകൾക്ക് സുരക്ഷിതമായി കടന്നു പോകുന്നതിനു പാലങ്ങളും തുരങ്കങ്ങളും നിർമ്മിച്ചിട്ടുണ്ട്.

ദ്വീപിലെ സന്ദർശകരെ ഈ സമയം വാഹനങ്ങൾ റോഡിലിറക്കാൻ അനുവദിക്കില്ല.റോഡുകൾ പൂർണ്ണമായും അടക്കുകയാണ് പതിവ്.

വെള്ളത്തിലേക്ക് ആദ്യം യാത്രതിരിക്കുന്ന ആൺ ഞണ്ടുകൾക്ക് പിന്നാലെയാണ് പെൺ ഞണ്ടുകൾ എത്തുക.

നവംബർ അവസാനത്തോടെയാകും ഈ ഞണ്ടുകൾ കടൽത്തീരത്ത് എത്തുക.

ഞണ്ടുകളുടെ കുടിയേറ്റത്തിനു സാക്ഷ്യം വഹിക്കാൻ വിനോദ സഞ്ചാരികളും ഇവിടേയ്ക്ക് എത്താറുണ്ട്.

Story highlight : Migration of red crabs in Christmas Island at Australia.