
കൊച്ചി: കോലഞ്ചേരി പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോട് കുരിശിൽ ഹോളോബ്രിക്, നിരത്തു കട്ടകൾ നിർമിക്കുന്ന കമ്പനിയിൽ ഇന്നു രാവിലെയാണ് അതിഥി തൊഴിലാളിയെ കൊന്നു ചാക്കിലാക്കി മണലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
യൂണിറ്റിനടുത്ത് രാവിലെ ജോലിക്കെത്തിയ വനിതാ തൊഴിലാളികൾ രക്തക്കറ കണ്ട് സംശയിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയത് ഇവിടെ താമസിച്ചിരുന്ന തൊഴിലാളികളിൽ ഒരാളെ കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണണ്.
കൊല്ലപ്പെട്ടത് യൂണിറ്റിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിയായ രാജാ ദാസാണ്. മൃതദേഹം കണ്ടത്തിയത് യൂണിറ്റ് ഉടമ ഡോക്ടർ എൽദോയും ജോലിക്കാരും നടത്തിയ പരിശോധനയിലാണ്.
ഇവർക്കൊപ്പമുണ്ടായിരുന്ന ദീപൻ കുമാർ ദാസ് എന്നയാൾ ഇതിനിടെ സ്ഥലത്തു നിന്നും മുങ്ങി. ഓട്ടോറിക്ഷയിൽ കയറി ഇയാൾ കോലഞ്ചേരിയിലെത്തിയതായി വിവരമറിഞ്ഞിട്ടുണ്ട്.
പ്രതിക്കായി,പുത്തൻകുരിശ് ഡിവൈഎസ്പി എ. അജയ് നാഥ്, സി.ഐ. മഞ്ജുനാഥ്, രാമമംഗലം സി.ഐ ഷൈജു പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുന്നുണ്ട്.
Story highlight: migrant worker killed and hid in a sack.