പച്ചാളം സ്വദേശിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ ഭർത്താവ് ജിപ്സനിൽ നിന്നുള്ള മാനസിക, ശാരീരിക പീഡനങ്ങൾ വിവാഹത്തിന്റെ മൂന്നാം ദിവസം തുടങ്ങിയതാണെന്ന് ചക്കരപ്പറമ്പ് സ്വദേശിനി.
അന്നാണ് ഭർത്താവും വീട്ടുകാരും ആദ്യമായി സ്വർണം ആവശ്യപ്പെട്ടത്.സ്വർണം ആവശ്യപ്പെട്ടത് എന്തിനാണെന്നു പറയാതെയായിരുന്നു .ഇപ്പോൾത്തന്നെ വീതവും വേണമെന്നു പറഞ്ഞു. വീതം പിന്നീടു തരുമെന്ന് വിവാഹം ആലോചിക്കുമ്പോൾ പറഞ്ഞിരുന്നു.എന്നത്തേക്ക് ആണെന്ന് പറഞ്ഞിരുന്നില്ല.
ഭർത്താവായ ജിപ്സന്റെ ആവശ്യം സഹോദരൻ പഠിക്കാൻ വിദേശത്തേക്കു പോകാൻ തീരുമാനിച്ചതിനാൽ ഇപ്പോൾത്തന്നെ വീതം വാങ്ങണം എന്നായിരുന്നു.മൂന്നാം ദിവസം മുതൽ ഇതു സമ്മതിക്കാതെ വന്നതോടെ പട്ടിണിക്കിട്ടു തുടങ്ങി.
ഭർതൃവീട്ടിലെ പീഡനങ്ങളെപ്പറ്റി പറയുമ്പോൾ അവളുടെ വാക്കുകൾ പാതിവഴിയിൽ മുറിഞ്ഞു.അതൊന്നും ഓർമിക്കാൻ ആഗ്രഹമില്ലെങ്കിലും നീതി കിട്ടാൻ ആ പീഡനങ്ങളുടെ കഥ എവിടെയും പറയാൻ അവൾ തയാറാണ്.
Story highlight : Mental and physical abuse began on the third day of the marriage.