സാമൂഹിക മാധ്യമങ്ങളിലെ കമന്റുകള്‍ക്ക് മാധ്യമങ്ങള്‍ ഉത്തരവാദി: ഓസ്ട്രേലിയൻ കോടതി.

Anjana

സാമൂഹിക മാധ്യമങ്ങളിലെ കമന്റുകള്‍
സാമൂഹിക മാധ്യമങ്ങളിലെ കമന്റുകള്‍

സോഷ്യല്‍മീഡിയകളിൽ പങ്കുവെക്കുവെക്കുന്ന വാർത്താ ലിങ്കുകളുമായി ബന്ധപ്പെട്ട് വരുന്ന അപമാനകരമായ അഭിപ്രായങ്ങൾക്ക് മാധ്യമസ്ഥാപനങ്ങൾ ഉത്തരവാദികളാണെന്ന പരാമർശവുമായി ഓസ്ട്രേലിയൻ കോടതി രംഗത്ത്.

മാധ്യമസ്ഥാപനങ്ങൾ പങ്കുവെക്കുന്ന സോഷ്യൽ മീഡിയാ പോസ്റ്റുകൾക്ക് കീഴിലെ വായനക്കാരുടെ മോശം കമന്റുകൾക്ക് ഓസ്ട്രേലിയൻ വാർത്താ മാധ്യമങ്ങൾ ഉത്തരവാദികളായിരിക്കുമെന്നാണ് ഓസ്ട്രേലിയൻ ഹൈക്കോടതി വിധി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡൈലൻ വോളർ മാനനഷ്ടക്കേസിനെ തുടർന്നാണ് കോടതിയുടെ ഉത്തരവ്. 2016 ൽ 17 വയസുകാരനായ ഇയാൾ തടവ് ശിക്ഷയിൽ അനുഭവിക്കേണ്ടിവന്ന ദുരനുഭവങ്ങളെ കുറിച്ചുള്ള തന്റെ ലേഖനങ്ങൾക്ക് കീഴിൽ ഫെയ്സ്ബുക്കിൽ നിന്നുള്ള മോശം കമന്റുകൾ ചൂണ്ടിക്കാട്ടിയാണ്  മാധ്യമ സ്ഥാപനങ്ങൾക്കെതിരെ ഇയാൾ പരാതിപ്പെട്ടത്.

2016 ൽ തടവുശിക്ഷയ്ക്കിടെ ഇയാൾ തടവ് ശിക്ഷയിൽ അനുഭവിക്കേണ്ടിവന്ന ദുരനുഭവങ്ങൾ ഒരു ടിവി റിപ്പോർട്ടിലൂടെ പുറത്തുവരികയും തുടർന്ന് അതൊരു വലിയ വിവാദങ്ങൾക്കിടയാക്കുകയും ചെയ്തു. ഡൈലൻ വോളറിനെ  കസേരയിൽ കെട്ടിയിട്ട നിലയിലുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.

വലിയ തോതിൽ മാധ്യമശ്രദ്ധ നേടിയ ഈ സംഭവത്തെ സംബന്ധിച്ച ലേഖനങ്ങൾ മാധ്യമങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റുകൾക്ക് കീഴിലായിരുന്നു വായനക്കാരുടെ കമന്റുകൾ. എന്നാൽ വായനക്കാരുടെ കമന്റുകൾക്ക് തങ്ങൾ ഉത്തരവാദികളല്ലെന്നായിരുന്നു മാധ്യമസ്ഥാപനങ്ങളുടെ നിലപാട്. വായനക്കാരുടെ അഭിപ്രായങ്ങളും ആരോപണങ്ങളും  അറിയേണ്ടവ കൂടിയാണെന്നും അവർ ചൂണ്ടിക്കാട്ടി.

അതേസമയം, ഈ വാദങ്ങൾ 2019 ൽ  ന്യൂ സൗത്ത് വെയ്ൽസ് സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനെതിരായി മാധ്യമങ്ങൾ ഓസ്ട്രേലിയൻ ഹൈക്കോടതിയിൽ  സമർപ്പിച്ച അപ്പീലിലാണ് പുതിയ വിധി. 4 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ കോടതിയുടെ പുതിയ ഉത്തരവ്.

Story highlight : media can be sued for social media comments says Australian court.