ഹിമാചൽപ്രദേശിലെ മണ്ണിടിച്ചിൽ വീഡിയോ വൈറലാകുന്നു.

Anjana

ഹിമാചൽപ്രദേശിലെ മണ്ണിടിച്ചിൽ വീഡിയോ വൈറലാകുന്നു
ഹിമാചൽപ്രദേശിലെ മണ്ണിടിച്ചിൽ വീഡിയോ വൈറലാകുന്നു


ഹിമാചൽ പ്രദേശിലെ സിർമോർ ജില്ലയിൽ കാളി ഖാൻ മലയോര പ്രദേശത്താണ് കൂറ്റൻ മണ്ണിടിച്ചിലുണ്ടായത്. കുന്നിന്റെ മുകളിലേക്ക് പോകുന്ന റോഡ് പൂർണ്ണമായി തകർന്ന് കുന്നിനോടൊപ്പം മണ്ണിടിച്ചിലിൽ നിലം പതിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

കോൺഗ്രസ് നേതാവ് ശ്രീനിവാസ ബി.വി.യാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഷിലായി-സിർമോർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാത 707ന്റെ ഒരു ഭാഗം ഇതോടെ തകർന്നു. തുടർന്ന് ദേശീയപാത 707ൽ സിർമോറിലേക്കുള്ള ഗതാഗതം പൂർണ്ണമായും നിർത്തിവയ്ച്ചിരിക്കുകയാണ്.

വീഡിയോ വൈറലായതോടെ കൊറോണാ കാലത്തും യാത്രചെയ്യുന്ന മനുഷ്യരോടുള്ള പ്രകൃതിയുടെ പകവീട്ടലാണെന്നുള്ള കമന്റുകൾ പ്രത്യക്ഷപ്പെട്ടു. വീഡിയോ ഭയാനകമാണെന്നും മഴക്കാലത്ത് ഹിമാചൽപ്രദേശിൽ പോകരുതെന്നും ചിലർ പറഞ്ഞു.
വിനോദസഞ്ചാരവകുപ്പ് പ്രദേശങ്ങളെ സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായി തിരിക്കണമെന്നും ആളുകൾ അഭിപ്രായപ്പെട്ടു.

Story Highlights: Massive Landslide in Himachal Pradesh.