
രാജ്യത്തൊട്ടാകെ കൊവിഡിനെതിരായ വാക്സിനേഷന് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതേ സമയം കെട്ടിടത്തിന്റെ പിന്ഭാഗത്തെ ജനലില് കൂടി വാക്സിന് കുത്തിവയ്പ്പ് സ്വീകരിക്കുന്ന ഒരാളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മതിലിലും കെട്ടിടത്തിന്റെ ചുമരിലുമായി പാന്റും ബനിയനും ധരിച്ച ഒരു മനുഷ്യന് അള്ളിപ്പിടിച്ച് നിൽക്കുകയാണ്. ഇതേ സമയം ഗ്ലൗസ് ധരിച്ച കൈകൾ ജനലില് കൂടി സിറിഞ്ചുമായി വന്ന് കുത്തിവയ്ക്കുന്നതുമാണ് വീഡിയോയില്.
ഒപ്പം തന്നെ ക്യാമറ പാന് ചെയ്ത് വാക്സിൻ സ്വീകരിക്കാൻ നിൽക്കുന്ന വലിയ ക്യൂവും കാണിക്കുന്നുണ്ട്. തരുണ് ത്യാഗി എന്നയാളാണ് പതിനഞ്ച് സെക്കന്റുള്ള വീഡിയോ ഫേസ്ബുക്കില് പങ്കുവച്ചത്.
Story highlight : man vaccinated through the window.