
ആലപ്പുഴ: ഭാര്യയ്ക്ക് ഒപ്പം താമസിച്ച കാമുകനെ എയർഗൺ ഉപയോഗിച്ച് ഭർത്താവ് വെടിവച്ചതിനെത്തുടർന്ന് തുടയിൽ വെടിയേറ്റ യുവാവ് നിസാര പരുക്കോടെ രക്ഷപ്പെട്ടു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വിവാഹമോചനത്തിനു യുവതിയും ഭർത്താവും തമ്മിൽ കേസ് കൊടുത്തിട്ടുണ്ട്. എന്നാൽ നടപടികൾ പൂർത്തിയായിട്ടില്ല.
പൊലീസ്,സംഭവത്തെപ്പറ്റി പരാതി കിട്ടിയിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും അറിയിച്ചു. കോട്ടയം വടവാതൂർ സ്വദേശിയാണ് ഭർത്താവ്. ഇയാൾ ഇപ്പോൾ ഒളിവിലാണ്.
കുറച്ചു ദിവസങ്ങളായി ഭാര്യ താമസിച്ചിരുന്നത് ചെങ്ങന്നൂരിൽ ഉള്ള കാമുകനൊപ്പമായിരുന്നു. ഭാര്യാ കാമുകനും ഇതറിഞ്ഞ് ഇവിടെയെത്തിയ ഭർത്താവും തമ്മിൽ വാക്കുതർക്കം ഉണ്ടായി. എയർ ഗൺ ഉപയോഗിച്ചു വെടിവച്ചത് ഇതിനോടുവിലാണ്.
Story highlight : man shot his wife’s boyfriend an airgun.