
ഭോപ്പാൽ: തന്നെ വഞ്ചിക്കുകയാണെന്ന സംശയത്തിൽ യുവാവ് ഭാര്യയുടെ ലൈംഗികാവയവം തുന്നിച്ചേർത്തു. മധ്യപ്രദേശിലെ സിംഗ്രോളിയിലെ റായ്ലാ ഗ്രാമത്തിലാണ് സംഭവം നടന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
യുവതിയുടെ പരാതിയെത്തുടർന്ന് ഭർത്താവിനെതിരേ കേസെടുത്തതായി അസിസ്റ്റന്റ് പോലീസ് കമ്മിഷണർ അനിൽ സോൻകാർ അറിയിച്ചു. പ്രതി ഒളിവിലാണെന്നും തിരച്ചിൽ തുടരുകയാണെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു. ഭർത്താവിന്റെ ക്രൂരതക്കിരയായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
എന്നാൽ ഭർത്താവിനെതിരെ കടുത്ത നടപടികളൊന്നുമെടുക്കരുതെന്ന് യുവതി പോലീസിനോട് അപേക്ഷിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പീഡനം തുടരരുതെന്ന് താക്കീത് നൽകി വിട്ടാൽ മതിയെന്നാണ് യുവതിയുടെ അപേക്ഷയെന്ന് പോലീസ് വക്താവ് അറിയിച്ചു.
Story Highlight : Man sews up wife’s Genitals.