വിവാദ പരാമർശം; കൊടിക്കുന്നില് സുരേഷിന്റെ പ്രസ്താവന തള്ളി വിഡി സതീശന്

നിവ ലേഖകൻ

Updated on:

കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവനതള്ളി വിഡിസതീശന്‍
കൊടിക്കുന്നില് സുരേഷിന്റെ പ്രസ്താവനതള്ളി വിഡിസതീശന്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കെപിസിസി വര്ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില് സുരേഷിന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്. കൊടിക്കുന്നില് സുരേഷിന്റെ അഭിപ്രായം തന്റെ ശ്രദ്ധയില്പ്പെട്ടിട്ടില്ലെന്നും കോണ്ഗ്രസിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എസ്.സി- എസ്.ടി വികസന ഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന ധര്ണ്ണയിലാണ് കൊടിക്കുന്നില് വിവാദ പരമാര്ശം നടത്തിയത്. പട്ടികജാതിക്കാരോട് മുഖ്യമന്ത്രി കടുത്ത അവഗണനയാണ് കാണിക്കുന്നതെന്നും രണ്ടാം പിണറായി സര്ക്കാരിന്റെ മന്ത്രിസഭരൂപീകരണത്തിലും ഇത് വ്യക്തമായിരുന്നുവെന്നും കൊടിക്കുന്നിൽ പറഞ്ഞു.

ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി എ.സമ്പത്തിനെ നിയമിച്ച് ചൂണ്ടിക്കാട്ടിയായിരുന്നു കൊടിക്കുന്നിലിന്റെ വിമര്ശനം. ഇതിന് പിന്നാലെയാണ്, മുഖ്യമന്ത്രി മകളെ പട്ടികജാതിക്കാരന് വിവാഹം ചെയ്ത് നല്കണമായിരുന്നുവെന്നും, സി.പി.എമ്മില് നിരവധി ചെറുപ്പക്കാരുണ്ടെന്നുമാണ് എം.പി പറഞ്ഞത്.

സ്വന്തം കസേര ഉറപ്പിക്കാനുള്ള നവോത്ഥാനം മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നത്. കെ.രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നൽകിയതാണ് നവോത്ഥാനമെന്നാണ് കമ്മ്യൂണിസ്റ്റ് പാര്ട്ടി പറയുന്നത്. മുഖ്യമന്ത്രി നവോത്ഥാന നായകൻ ചമയുകയാണ്. അദ്ദേഹം നവോത്ഥാന നായകനായിരുന്നുവെങ്കിൽ മകളെ പട്ടികജാതിക്കാരന് കല്ല്യാണം കഴിച്ചു കൊടുക്കുമായിരുന്നു. കൊള്ളാവുന്ന ധാരാളം പട്ടികജാതി ചെറുപ്പക്കാര് ഉള്ള പാര്ട്ടിയാണ് സിപിഎം‘ – ഇതായിരുന്നു കൊടിക്കുന്നിലിൻ്റെ വാക്കുകൾ.  

  സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളത്തിന് ഒന്നാം സ്ഥാനം

പരാമര്ശം ചര്ച്ചയായതോടെ , നവോത്ഥാന നായകന് എന്ന് പറയുന്നതിലെ ആത്മാര്ത്ഥതയെയാണ് താന് ചോദ്യം ചെയ്തതെന്ന് കൊടിക്കുന്നില് വിശദീകരിച്ചു.നവോത്ഥാനം സ്വന്തം കുടുംബത്തില് നടപ്പാക്കി കാണിക്കണം എന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. കൊടിക്കുന്നിലിന്റെ സ്ത്രീവിരുദ്ധവും വിലകുറഞ്ഞതുമായ പരാമര്ശത്തിനെതിരെ ശക്തമായ പ്രതികരണം ഉയര്ന്നുവരണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

Story highlight : VD Satheeshan rejects Kodikunnil’s controversial statement

Related Posts
ചെങ്ങന്നൂരിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; അഞ്ച് ട്രെയിനുകൾ വൈകിയോടും
Kerala train delay

ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിൽ ട്രാക്കിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം ഭാഗത്തേക്കുള്ള Read more

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
VS Achuthanandan health

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി Read more

  ആർഎസ്എസ് പരാമർശം; എം.വി. ഗോവിന്ദനെതിരെ സിപിഐഎം സെക്രട്ടേറിയറ്റിൽ വിമർശനം
ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
FEFKA protest

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച Read more

ഭരണഘടനയിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കണമെന്ന് ആർഎസ്എസ്
Constitution Preamble RSS

ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആർഎസ്എസ് Read more

സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളത്തിന് ഒന്നാം സ്ഥാനം
school innovation marathon

ദേശീയതലത്തിൽ നടന്ന സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ Read more

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; നാടിനെ നടുക്കിയ സംഭവം
Kasaragod mother murder

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു. വോർക്കാടി നലങ്കി സ്വദേശി Read more

  ഭരണഘടനയിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കണമെന്ന് ആർഎസ്എസ്
ലഹരിക്കെതിരെ സംസ്ഥാനത്ത് ശക്തമായ നടപടികളുമായി സർക്കാർ; ‘നോ ടു ഡ്രഗ്സ്’ പ്രചാരണത്തിന് തുടക്കം
anti-drug campaign Kerala

ലോക ലഹരിവിരുദ്ധ ദിനത്തിൽ സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു. മുഖ്യമന്ത്രി Read more

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; അയൽവാസിക്കും പരിക്ക്
Manjeshwaram mother murder

കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തി. വോർക്കാടി നലങ്ങി സ്വദേശി Read more

ആർഎസ്എസ് പരാമർശം; എം.വി. ഗോവിന്ദനെതിരെ സിപിഐഎം സെക്രട്ടേറിയറ്റിൽ വിമർശനം
Kerala politics

ആർഎസ്എസ് സഹകരണത്തെക്കുറിച്ചുള്ള പരാമർശത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ Read more

ലഹരിക്കെതിരെ കൈകോർത്ത് മമ്മൂട്ടി; ടോക് ടു മമ്മൂട്ടി പദ്ധതിക്ക് തുടക്കം
anti-drug campaign

കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ സർക്കാരുമായി സഹകരിച്ച് 'ടോക് ടു മമ്മൂട്ടി' എന്ന Read more