
കൊട്ടാരക്കര : ക്ഷേത്ര വഞ്ചി കുത്തി തുറന്നു മോഷണം നടത്തിയ കേസിലെ പ്രതിയെ കൊട്ടാരക്കര പോലീസ് പിടികൂടി.കൊട്ടാരക്കര കിഴക്കേക്കര തോട്ടവിള വീട്ടിൽ താജുദീനെ (63) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മേലില ചെങ്ങമനാട് ആശ്രമ നഗറിലെ കല്ലൂർകാവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് പ്രതി മോഷണം നടത്തിയത്. ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് മോഷണം നടന്നത്.
ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുന്നിൽ ഉണ്ടായിരുന്ന കാണിക്ക വഞ്ചി കുത്തിത്തുറന്ന് ഇരുപതിനായിരത്തോളം രൂപ പ്രതി മോഷ്ടിച്ചു.സംഭവത്തിൽ പ്രതിയെ ഉടൻ പിടികൂടണമെന്ന് ആവശ്യമുന്നയിച്ച് പ്രദേശവാസികളും രംഗത്തെത്തിയിരുന്നു.
Story highlight : Man arrested for Theft at Kallurkavu Sri Krishna Swamy Temple.