കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ 40 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഓച്ചിറയിലാണ് സംഭവം നടന്നത്.സംഭവത്തിൽ ക്ളാപ്പന പാട്ടത്തിൽ കടവ്, കണിയാൻ തറയിൽ സുമേഷ് (40) ആണ് അറസ്റ്റിലായത്.
14 വയസ്സുകാരിയായ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്ത് കൂടിയായ ഇയാൾ പിതാവിനു മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം വീട്ടിലെത്തിയാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
പെൺകുട്ടി ബഹളംവെച്ചതോടെ ശബ്ദം കേട്ട് സമീപവാസികൾ ഓടി കൂടുകയും ഇയാളെ പിടികൂടുകയുമായിരുന്നു.സംഭവത്തിൽ ഓച്ചിറ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Story highlight : 40 year old man arrested for trying to molest 14 year old girl in kollam.