
തിരുവനന്തപുരത്ത് ഇന്നലെ രാത്രി പത്തു മണിയോടെ പട്ടം പ്ലാമൂടിൽ വച്ച് ട്രാന്സ്ജെന്ഡറായി വേഷമിട്ടയാള് ബൈക്ക് യാത്രക്കാരനെ ആക്രമിച്ചു.
ആലംകോട് സ്വദേശിയായ സലീമിന്റെ ബൈക്കില് ലിഫ്റ്റ് ചോദിച്ചു കയറിയ നെട്ടയം സ്വദേശിയായ ബിനോയ് ബൈക്കിൽ നിന്നും ഇറങ്ങാൻ തയ്യാറായില്ല.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
തുടർന്ന് സലീം ഇറങ്ങാന് ആവശ്യപ്പെട്ടപ്പോൾ പണം ആവശ്യപ്പെടുകയും പണം നല്കാത്തതിനാൽ ചെരുപ്പ് ഉപയോഗിച്ച് മര്ദിക്കുകയുമായിരുന്നു.
ചെരുപ്പില് ഉണ്ടായിരുന്ന ആണി തലയ്ക്കുകൊണ്ട സലീമിന് പരിക്കേറ്റിരുന്നു.ബിനോയിയെ നാട്ടുകാര് ചേര്ന്ന് പൊലീസില് ഏൽപ്പിക്കുകയായിരുന്നു. സലീം തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലാണ്.
Story highlight : Man arrested for attacking biker in Thiruvananthapuram.
.