മലപ്പുറം ജ്വല്ലറി കവർച്ച: നാല് പേർ പിടിയിൽ, സ്വർണം കണ്ടെത്താനായില്ല

Anjana

Malappuram jewelry theft

മലപ്പുറം പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ നാല് പേര്‍ തൃശ്ശൂര്‍ പൊലീസിന്റെ പിടിയിലായി. കണ്ണൂര്‍ സ്വദേശികളായ പ്രബിന്‍ലാല്‍, ലിജിന്‍ രാജന്‍, തൃശ്ശൂര്‍ വരന്തരപ്പള്ളി സ്വദേശികളായ സതീശന്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ ഇവരുടെ കൈവശത്തു നിന്നും സ്വര്‍ണം കണ്ടെത്താനായിട്ടില്ല. അഞ്ച് പേര്‍ കൂടി സംഘത്തിലുണ്ടെന്നാണ് പോലീസ് പറയുന്നത്.

രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. സ്‌കൂട്ടറില്‍ പോകുകയായിരുന്ന എം കെ ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരന്‍ ഷാനവാസിനെയും പിന്തുടര്‍ന്നാണ് കാറിലുളള സംഘം സ്വര്‍ണ്ണം കവര്‍ന്നത്. രണ്ടു കോടിയോളം വിലവരുന്ന സ്വര്‍ണ്ണമാണ് കവര്‍ച്ചക്ക് ഇരയായത്. ജ്വല്ലറി മുതല്‍ തന്നെ കാര്‍ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്ഥാപനം അടച്ചതിനാല്‍ ഉടമ ആഭരണങ്ങള്‍ വീട്ടില്‍ കൊണ്ടുപോകുകയാണ് പതിവ്. ഈ വിവരം അറിഞ്ഞാണ് കവര്‍ച്ചാ സംഘം പദ്ധതി ആസൂത്രണം ചെയ്തതെന്ന് കരുതുന്നു. പിടിയിലായവരെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി സംഘത്തിലുണ്ടെന്ന് പോലീസ് സംശയിക്കുന്നു. അന്വേഷണം തുടരുകയാണ്.

Story Highlights: Four arrested in Malappuram jewelry theft case, gold not recovered

Leave a Comment