മൈനാഗപ്പള്ളി അപകടം: ഒന്നാം പ്രതി അജ്മലിന് ഹൈക്കോടതി ജാമ്യം നൽകി

നിവ ലേഖകൻ

Updated on:

Mainagapally car accident bail

കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി അജ്മലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 59 ദിവസത്തിന് ശേഷമാണ് അജ്മലിന് ജാമ്യം ലഭിക്കുന്നത്. രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശ്രീക്കുട്ടിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത് തൻ്റെ നിർദ്ദേശപ്രകാരമല്ല അജ്മൽ വാഹനം ഓടിച്ചതെന്നും ജീവഭയം കൊണ്ടാണെന്നുമായിരുന്നു.

തിരുവോണ ദിവസം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിച്ചിറങ്ങിയതിന് തൊട്ട് പിന്നാലെയാണ് അമിത വേഗതയിലെത്തിയ കാർ ഇടിച്ച് സ്കൂട്ടറിന് പുറകിൽ ഇരുന്ന കുഞ്ഞുമോൾ റോഡിൽ വീണത്. കാറിടിച്ച് സ്കൂട്ടര് യാത്രിക വീണപ്പോള് രക്ഷപ്പെടുത്താന് തുനിയാതെ ഡ്രൈവറായ അജ്മൽ കാര് യുവതിയുടെ ശരീരത്തിലൂടെ മുന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു.

നാട്ടുകാരാണ് പിന്തുടർന്നെത്തി പ്രതികളെ പിടികൂടിയത്. KL Q 23 9347 നമ്പരിലുള്ള കാറിലായിരുന്നു ശ്രീകുട്ടിയും അജ്മലും യാത്രചെയ്തിരുന്നത്.

അപകടം നടക്കുന്ന സമയത്ത് ഇരുവരും മദ്യപിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നത് ശ്രീക്കുട്ടി വാഹനം ഓടിച്ച് മുന്നോട്ട് പോകാന് അജ്മലിന് നിര്ദേശം നല്കിയെന്നാണ്. കേസില് ഇരുവര്ക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു.

  ചെറുവണ്ണൂർ ആസിഡ് ആക്രമണം: പൊലീസ് അനാസ്ഥയെന്ന് യുവതിയുടെ അമ്മയുടെ ആരോപണം

ശ്രീക്കുട്ടിക്കെതിരെ പ്രേരണക്കുറ്റവും ചുമത്തിയിരുന്നു. അജ്മല് നിരവധി ക്രിമിനല് കേസുകളില് പ്രതിയാണെന്ന് തെളിഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്മെന്റ് പുറത്താക്കിയിരുന്നു.

Story Highlights: High Court grants bail to first accused Ajmal in Mainagapally car accident case after 59 days

Related Posts
സിപിഐഎം ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പ് പാർട്ടി കോൺഗ്രസിന്റെ അവസാന ഘട്ടത്തിൽ: കെ കെ ഷൈലജ
CPI(M) general secretary

പുതിയ സിപിഐഎം ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് പാർട്ടി കോൺഗ്രസിന്റെ അവസാന ഘട്ടത്തിലായിരിക്കും. 75 Read more

കൂടൽമാണിക്യം ക്ഷേത്രം: ജാതി വിവേചന പരാതിയിൽ കഴകം ജീവനക്കാരൻ രാജിവച്ചു
caste discrimination

കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ടെന്ന പരാതി ഉന്നയിച്ച ബി.എ. ബാലു രാജിവച്ചു. Read more

  കയറും മുൻപേ ബസ് മുന്നോട്ടെടുത്തു; സ്ത്രീയെ അൽപം ദൂരം വലിച്ചിഴച്ച ശേഷം നിർത്തി, സ്ത്രീ രക്ഷപ്പെട്ടത് അത്ഭുതകരമായി
സിപിഐഎം സംഘടനാ രേഖ: യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക
CPIM Party Congress

സിപിഐഎം പാർട്ടി കോൺഗ്രസ് സംഘടനാ രേഖ പാർട്ടിയിലെ യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക Read more

കൈറ്റ് സാധാരണക്കാർക്കായി എ.ഐ. പരിശീലനം ആരംഭിക്കുന്നു
AI training

ഏപ്രിൽ 12 മുതൽ കൈറ്റ് സാധാരണക്കാർക്കായി എ.ഐ. പരിശീലന പരിപാടി ആരംഭിക്കുന്നു. നാലാഴ്ച Read more

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം; 80 കോടി വിതരണം ചെയ്യും
KSRTC salary

കെഎസ്ആർടിസി ജീവനക്കാരുടെ മാർച്ച് മാസത്തെ ശമ്പള വിതരണം ഇന്ന് ആരംഭിച്ചു. 2020 ഡിസംബറിനു Read more

ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ: വീണാ ജോർജും കേന്ദ്ര മന്ത്രിയും ചർച്ച നടത്തി
ASHA workers incentives

കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി മന്ത്രി വീണാ ജോർജ് ചർച്ച Read more

വൈദ്യുതി പോസ്റ്റുകളിലെ പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ കെഎസ്ഇബി നിർദേശം
KSEB advertisement removal

കേരളത്തിലെ വൈദ്യുതി പോസ്റ്റുകളിൽ നിന്ന് പരസ്യ ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്യണമെന്ന് കെഎസ്ഇബി. Read more

എമ്പുരാൻ പ്രദർശനം തടയാനുള്ള ഹർജി ഹൈക്കോടതി തള്ളി
Empuraan film ban

എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്ന് Read more

ആശാ വർക്കർമാരുടെ സമരത്തിന് ഐഎൻടിയുസി പിന്തുണ
Asha workers strike

സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന ആശാ വർക്കർമാരുടെ സമരത്തിന് ഐഎൻടിയുസി പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷ Read more

Leave a Comment