Headlines

Crime News

മണ്ണാർക്കാട് 16കാരിയുടെ കൊലപാതക ശ്രമത്തിന് പിന്നിൽ പ്രണയവൈരാഗ്യം.

മണ്ണാർക്കാട് 16കാരിയുടെ കൊലപാതകശ്രമം പ്രണയവൈരാഗ്യം

മണ്ണാർക്കാട് 16കാരിയെ കൊലപ്പെടുത്താനുള്ള നീക്കത്തിനു പിന്നിൽ പ്രണയ വൈരാഗ്യമെന്ന് പോലീസ്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നെന്നാണ് സൂചന.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രണയത്തെ തുടർന്നുള്ള തർക്കങ്ങളാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതി ജംഷീർ രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തി. തുടർന്ന് ഇരുവരും തമ്മിലുള്ള തർക്കത്തിൽ പെൺകുട്ടിയുടെ കഴുത്തിൽ പ്രതി ഷാൾ കുരുക്കി കൊല്ലാൻ നോക്കുകയായിരുന്നു.

രക്ഷപ്പെടാൻ ശ്രമിച്ചു ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. പ്രതിക്കെതിരെ വധശ്രമം, വീടിനുള്ളിൽ അതിക്രമിച്ചു കടന്നു തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു.

ലൈംഗികാതിക്രമം  നടന്നോ എന്നത് പരിശോധിച്ചതിനുശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം നടന്ന കൊലപാതക ശ്രമത്തെ തുടർന്ന് പെൺകുട്ടി  ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

Story Highlights: Love revenge behind murder attempt in mannarkad.

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മൈനാഗപ്പള്ളി അപകടം: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

Related posts