കോളേജ് ക്യാമ്പസിൽ പോലീസിന്റെ അക്രമം; വിദ്യാർഥിക്ക് തലയ്ക്ക് പരിക്കേറ്റു.

നിവ ലേഖകൻ

Updated on:

കോളേജ് ക്യാമ്പസിൽ പോലീസിന്റെ അക്രമം

കേരളത്തിലെ സാങ്കേതിക സർവകലാശാലയിൽ വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്കരിച്ചതിനെത്തുടർന്ന് പോലീസിന്റെ അക്രമം. ക്യാമ്പസിനുള്ളിൽ പ്രവേശിച്ച വിദ്യാർഥികൾക്ക് നേരെയാണ്  പോലീസ് ലാത്തി പ്രയോഗിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊല്ലത്തെ പ്രമുഖ എഞ്ചിനീയറിംഗ് കോളേജിലാണ് ലാത്തിച്ചാർജ്ജ് നടന്നത്. തുടർന്ന് തലയ്ക്ക് പരിക്കേറ്റ വിദ്യാർഥിയെ കൊല്ലത്തെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മിക്ക എൻജിനീയറിങ് കോളേജുകളിലും കോവിഡ്  കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ പരീക്ഷ ഓൺലൈനാക്കണമെന്ന്  ആവശ്യപ്പെട്ട് കെഎസ്യു നിരാഹാര സമരം നടത്തുകയാണ്. എന്നാൽ ഇതൊന്നും കാണാത്ത മട്ടിലാണ് സാങ്കേതിക സർവകലാശാലയുടെ പ്രതികരണം.

യുജിസി മാർഗനിർദ്ദേശങ്ങളും എഐസിടിഇ നിർദ്ദേശങ്ങളും പാലിക്കാതെയാണ് സാങ്കേതിക സർവകലാശാല മുന്നോട്ടുപോകുന്നതെന്ന് വിദ്യാർത്ഥികൾ. അതേസമയം വിദ്യാർഥിസൗഹൃദമായ നിലപാടാണ് സാങ്കേതിക സർവകലാശാലയുടേതെന്നും  കുസാറ്റ് ഉൾപ്പെടെയുള്ള സർവ്വകലാശാലകൾ പരീക്ഷകൾ ഓഫ്ലൈനായിട്ടാണ് നടത്തിയതെന്നും സാങ്കേതിക സർവകലാശാല ചൂണ്ടിക്കാട്ടി.

എന്നാൽ കുസാറ്റിലുൾപ്പെടെ ഓൺലൈൻ പരീക്ഷയായിരുന്നെന്നും വിദ്യാർഥികളുടെ ആവശ്യം പരിഗണിക്കാത്ത സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ രാജിവയ്ക്കണമെന്നും  വിദ്യാർഥികൾ ആവശ്യപ്പെടുന്നു.

  ആലപ്പുഴ DYSP മധു ബാബുവിനെതിരെ പരാതികളുമായി കൂടുതൽ ആളുകൾ

Story Highlights: KTU Student injured by police during strike in TKM college.

Related Posts
കൊല്ലത്ത് മോഷണക്കേസുകളിലെ പ്രതി പിടിയിൽ; കൊലപാതക കേസിലും പ്രതി
theft case accused

കൊല്ലം എഴുകോണിൽ നിരവധി മോഷണക്കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമൺകാവ് കല്യാണി Read more

കൊട്ടാരക്കരയിൽ കിണറ്റിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു
Kollam accident

കൊല്ലം കൊട്ടാരക്കരയിൽ മൂന്ന് വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. വിലങ്ങറ സ്വദേശികളായ ബൈജു-ധന്യ Read more

കൊല്ലത്ത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി പോലീസുകാരനെ മർദ്ദിച്ചു
Kollam police assault

കൊല്ലത്ത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി പോലീസുകാരനെ ആക്രമിച്ചു. കുണ്ടറ പോലീസ് സ്റ്റേഷനിലെ Read more

കോയിപ്രത്ത് യുവാക്കളെ മർദിച്ച കേസ്: പ്രതികൾ വീട്ടിൽ വന്നിട്ടുണ്ട്, ആത്മാക്കളെന്ന് പറഞ്ഞാണ് പീഡിപ്പിച്ചത്: മാതാപിതാക്കൾ
Pathanamthitta honeytrap case

പത്തനംതിട്ട കോയിപ്രത്ത് യുവാക്കളെ ക്രൂരമായി മർദിച്ച കേസിൽ പ്രതികളായ ജയേഷും ഭാര്യ രശ്മിയും Read more

രാജ്യാന്തര ചലച്ചിത്രമേള: സിനിമകൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി
IFFK film submission

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 30-ാമത് പതിപ്പിലേക്ക് സിനിമകൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ Read more

അങ്കമാലിയിലെ സ്വകാര്യ ബസ് സമരം ഒത്തുതീർപ്പായി; ബസുകൾ ഇന്ന് മുതൽ സർവീസ് നടത്തും
Angamaly bus strike

അങ്കമാലിയിൽ സ്വകാര്യ ബസ് തൊഴിലാളികൾ വേതന വർധന ആവശ്യപ്പെട്ട് നടത്തിയ സമരം ഒത്തുതീർപ്പായി. Read more

  ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെതിരെ കൂടുതൽ തെളിവുകൾ; മുൻ സൈനികന്റെ വെളിപ്പെടുത്തൽ പുറത്ത്
നൈജീരിയൻ ലഹരി കേസ്: മലയാളി ലഹരി മാഫിയയുമായി നടത്തിയ ഫോൺ സംഭാഷണം കണ്ടെത്തി
Nigerian drug case

നൈജീരിയൻ ലഹരി കേസിൽ നിർണ്ണായക നീക്കവുമായി പോലീസ്. ലഹരി മാഫിയയുമായി മലയാളി നടത്തിയ Read more

കൊച്ചിയിൽ 13 വയസ്സുകാരിക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി
heart transplant surgery

കൊച്ചി ലിസി ആശുപത്രിയിൽ 13 വയസ്സുകാരിക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. Read more

കാസർഗോഡ് ചെറുവത്തൂരിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ജീപ്പ് പിടികൂടി
Kasargod accident

കാസർഗോഡ് ചെറുവത്തൂരിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ജീപ്പ് മിനിറ്റുകൾക്കകം പൊലീസ് Read more