മലയാളക്കരയുടെ മുതിർന്ന നടൻ കെ.ടി.എസ് പടന്നയിൽ വിടവാങ്ങി.

Anjana

നടൻ കെ.ടി.എസ് പടന്നയിൽ അന്തരിച്ചു
നടൻ കെ.ടി.എസ് പടന്നയിൽ അന്തരിച്ചു

മലയാള സിനിമ രംഗത്തു നിരവധി കഥാപാത്രങ്ങൾ നൽകിയ തൃപ്പുണിത്തുറ സ്വദേശിയായ മലയാളത്തിന്റെ മുതിർന്ന നടൻ കെ. ടി. എസ് പടന്നയിൽ (88) എന്ന കെ. ടി സുബ്രഹ്മണ്ണ്യൻ പടന്നയിൽ അന്തരിച്ചു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്നാണ് അന്ത്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അപ്രസക്തമായേക്കാവുന്ന നിരവധി കഥാപാത്രങ്ങൾ അഭിനയ മികവ് കൊണ്ടും, തന്റെ സ്വാഭാവിക ഹാസ്യ ശൈലികൊണ്ടും അവിസ്മരണീയമാക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം, വൃദ്ധൻമാരെ സൂക്ഷിക്കുക, അനിയൻ ബാവ ചേട്ടൻ ബാവ,ആദ്യത്തെ കണ്മണി,സ്വപ്നലോകത്തെ ബാലഭാസ്കരൻ, കഥാനായകൻ, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി തുടങ്ങി നിരവധി സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

സാമ്പത്തിക പരാധീനതകൾമൂലം ഏഴാം ക്ലാസ്സിൽ വച്ച് പഠനം അവസാനിപ്പിക്കേണ്ടി വന്ന അദ്ദേഹം കുട്ടിക്കാലത്തു കോൽക്കളി, ഉരുട്ട് കൊട്ട് തുടങ്ങിയ നിരവധി കലാപരിപാടികളിൽ പങ്കെടുത്തിരുന്നു.

ചെറുപ്പം മുതൽ നാടകങ്ങൾ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം നാടകത്തിൽ അഭിനയിക്കാൻ അവസരങ്ങൾ തേടിപോയെങ്കിലും നടനാകാനുള്ള രൂപം പോരെന്ന കാരണത്താൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടു. അതിലുണ്ടായ വാശിയെ തുടർന്ന് അദ്ദേഹം നാടകം പഠിക്കാൻ തീരുമാനിച്ചു.

  പ്രശസ്ത ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു

‘വിവാഹ ദില്ലാൾ'(1956) ആയിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ നാടകം. ‘കേരളപ്പിറവി'(1957) എന്ന നാടകം സ്വയം എഴുതി തൃപ്പുണിത്തുറയിൽ അവതരിപ്പിച്ചു. ചങ്ങനാശ്ശേരി ഗീഥ, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങൽ പത്മശ്രീ തുടങ്ങി നിരവധി ട്രൂപ്പുകളിൽ അദ്ദേഹത്തിന് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.

രാജസേനന്റെ ‘അനിയൻ ബാവ ചേട്ടൻ ബാവ’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം സിനിമയിൽ ശ്രെദ്ധേയനായിരുന്നിട്ടുകൂടി ജീവിത പ്രാരാബ്ധങ്ങൾ അലട്ടിയിരുന്നു. നാടകങ്ങളിൽ സജീവമായിരുന്നപ്പോഴും തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്ര വഴിയിൽ തുടങ്ങിയ മുറുക്കാൻ കടയിൽ നിന്നും ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചായിരുന്നു ജീവിതകാലം.

സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ജീവിത പരാധീനതകൾക്കിടയിലും മുഖത്ത് മായാതെ കാത്ത പുഞ്ചിരി തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിജയം. മലയാളക്കരയുടെ മനസ്സിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

Story highlight : Malayalam actor K. T. S Padannayil has passed away. 

Related Posts
ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു
P. Jayachandran

പ്രശസ്ത ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് Read more

പ്രശസ്ത ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു
P. Jayachandran

എൺപതാം വയസ്സിൽ പ്രശസ്ത ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു Read more

പ്രമുഖ മാധ്യമപ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു
S Jayachandran Nair

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ (85) ബംഗളൂരുവിൽ അന്തരിച്ചു. കലാകൗമുദി, Read more

പുന്നേലിപ്പറമ്പില്‍ തോമന്‍ മകന്‍ ജോസ് അന്തരിച്ചു; സംസ്‌കാരം ഒക്ടോബര്‍ 19-ന്
Punneliparambil Jose death

പുന്നേലിപ്പറമ്പില്‍ തോമന്‍ മകന്‍ ജോസ് 74-ാം വയസ്സില്‍ നിര്യാതനായി. സംസ്‌കാരം ഒക്ടോബര്‍ 19-ന് Read more

പ്രശസ്ത നാടക നടന്‍ കലാനിലയം പീറ്റര്‍ അന്തരിച്ചു; 60 വര്‍ഷത്തെ നാടക ജീവിതം അവസാനിച്ചു
Kalanilayam Peter

പ്രശസ്ത നാടക നടന്‍ കലാനിലയം പീറ്റര്‍ 84-ാം വയസ്സില്‍ അന്തരിച്ചു. 60 വര്‍ഷത്തോളം Read more

  പ്രശസ്ത തമിഴ് നടി കമല കാമേഷ് അന്തരിച്ചു
ഇംഗ്ലണ്ട് ക്രിക്കറ്റ് മുൻ താരം ​ഗ്രഹാം തോർപ്പ് 55-ാം വയസിൽ അന്തരിച്ചു
Graham Thorpe death

ഇംഗ്ലണ്ട് ക്രിക്കറ്റ് മുൻ താരം ​ഗ്രഹാം തോർപ്പ് 55-ാം വയസിൽ അന്തരിച്ചു. ഇം​ഗ്ലണ്ട് Read more

കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണിയമ്മ അന്തരിച്ചു

മലയാള സിനിമാ ലോകത്തെ പ്രമുഖ നടി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണിയമ്മ (95) Read more

കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി (97) അന്തരിച്ചു; സംസ്കാരം നാളെ

പ്രശസ്ത നടി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി (97) അന്തരിച്ചു. നോർത്ത് പറവൂർ Read more

പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ നടരാജന്‍ അന്തരിച്ചു.
കോസ്റ്റ്യൂം ഡിസൈനർ നടരാജന്‍ അന്തരിച്ചു

'ഒരു വടക്കൻ വീരഗാഥ' എന്ന ചിത്രത്തിലൂടെ വസ്ത്രാലങ്കാരത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ Read more