കൊല്ലം നിലമേൽ എൻ.എസ്.എസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ കെ.എസ്.യു പ്രവർത്തകനായ രാകേഷിനെ പോലീസ് റിമാന്റ് ചെയ്തു. ഒളിവിലായിരുന്ന പ്രതിയെ ചടയമംഗലത്തെ ഒരു ബാറിൽ നിന്നാണ് പോലീസ് പിടികൂടിയത്. കോളേജിലെ ഓണാഘോഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകനായ ആരോമലിനെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു പ്രതി.
മലയാളം ബിരുദ രണ്ടാംവർഷ വിദ്യാർഥിയായ മടവൂർ കൃഷ്ണവിലാസത്തിൽ ആരോമലിന് (19) തലയ്ക്കും മൂക്കിനും പരിക്കേറ്റിരുന്നു. കോളേജിലെ കെ.എസ്.യു പ്രവർത്തകർ എസ്എഫ്ഐയിൽ അണിചേരാൻ വഴിയൊരുക്കിയതും, കോളേജ് യൂണിയന് പിരിവ് നൽകരുതെന്ന് പ്രതി രാജേഷ് സാമൂഹിക മാധ്യമത്തിൽ ഇട്ട പോസ്റ്റിനെ ആരോമൽ ചോദ്യം ചെയ്തതിലെ വിരോധമാണ് കൊലപാതക ശ്രമത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് എഫ്ഐആറിൽ പറയുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം ഓയൂരിലെ ബാറിൽ നിന്ന് പോലീസ് പിടികൂടുകയായിരുന്നു. പ്രതി മദ്യ ലഹരിയിലായിരുന്നോ എന്ന സംശയത്തെ തുടർന്ന് വൈദ്യ പരിശോധന നടത്തി. ചടയമംഗലം എസ്എച്ച്ഒ സുനീഷ്, എസ്ഐമാരായ മോനിഷ്, ദിലീപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Story Highlights: KSU activist arrested for attempted murder of SFI member in Kollam, Kerala