കിയ സിറോസ്: പുതിയ എസ്‌യുവി ഇന്ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നു

Anjana

Kia Syros

കിയ ഇന്ത്യ ഇന്ന് പുതിയ കാർ മോഡലായ സിറോസ് അവതരിപ്പിക്കുകയാണ്. സോണറ്റിനും സെൽറ്റോസിനും ഇടയിലുള്ള ഈ മോഡൽ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025-ൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. വിശാലമായ ഇന്റീരിയറും സമൃദ്ധമായ ഫീച്ചറുകളും കൊണ്ട് ശ്രദ്ധേയമാകുന്ന കിയ സിറോസ് വാഹന പ്രേമികളുടെ പ്രതീക്ഷകൾ ഉയർത്തുന്നു.

കിയ പുറത്തുവിട്ട ടീസറിൽ വാഹനത്തിന്റെ ഡിസൈൻ സവിശേഷതകൾ വ്യക്തമാക്കുന്നുണ്ട്. കുത്തനെയുള്ള എൽഇഡി ഹെഡ്ലാംപുകളും ഡിആർഎല്ലുകളും മുൻഭാഗത്തെ ആകർഷകമാക്കുന്നു. വശങ്ങളിലെ ഫ്ളഷ് ഫിറ്റിങ് ഡോർ ഹാൻഡിലുകൾ, ചതുരാകൃതിയിലുള്ള വീൽ ആർക്കുകൾ, നീണ്ട റൂഫ് റെയിലുകൾ, ബ്ലാക്ഡ് ഔട്ട് സി പില്ലറുകൾ എന്നിവയും ശ്രദ്ധേയമാണ്. വാഹനത്തിന്റെ വില ഒമ്പതു മുതൽ 17 ലക്ഷം രൂപ വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്റീരിയറിൽ വലിയ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, വയർലെസ് ചാർജർ, ടൈപ്പ് സി ചാർജിങ് പോർട്ട്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. സുരക്ഷയ്ക്ക് മുൻതൂക്കം നൽകി 6 എയർബാഗുകളും ലെവൽ-2 ADAS സ്യൂട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. 17 ഇഞ്ച് അലോയി വീലുകൾ, ഉയരമുള്ള റൂഫ് റെയിലുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ചങ്കി B പില്ലറുകൾ, ബ്ലാക്ക് ബോഡി ക്ലാഡിംഗുകൾ എന്നിവയും വാഹനത്തിന്റെ ആകർഷണീയത വർധിപ്പിക്കുന്നു.

സോണറ്റിന്റെ 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനും 1.5 ലീറ്റർ ഡീസൽ എൻജിനുമാണ് സിറോസിൽ ഉപയോഗിച്ചിരിക്കുന്നത്. മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭ്യമാണ്. ആറു വകഭേദങ്ങളിൽ സിറോസ് എത്തുമെന്നും ഉയർന്ന വകഭേദത്തിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉണ്ടാകുമെന്നും അറിയുന്നു. ബേസ്, മിഡ് വേരിയന്റുകളിൽ മാനുവൽ ട്രാൻസ്മിഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

EV3, K4 പോലുള്ള സമീപകാല കിയ വാഹനങ്ങളിൽ കണ്ട ചില ഇന്റീരിയർ ഡിസൈൻ ഘടകങ്ങളും എലമെന്റുകളും സിറോസിലും കാണാൻ കഴിയും. രൂപകല്പനയിലും സ്റ്റൈലിംഗിലും സവിശേഷമായ സമീപനം സ്വീകരിക്കുന്ന സിറോസ് എസ്‌യുവി ഇന്ത്യൻ വാഹന വിപണിയിൽ വലിയ പ്രതീക്ഷകൾ ഉയർത്തുന്നു.

Story Highlights: Kia Syros to make its global debut in India today

Leave a Comment