
സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് പ്രാദേശികതലത്തിൽ ഓണക്കിറ്റ് വിതരണം തിങ്കളാഴ്ച മുതൽ തുടങ്ങും. 15 തരം ഇനങ്ങളാണ് കിറ്റിൽ ലഭ്യമാകുക.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
90 ലക്ഷത്തിലധികമുള്ള എപിഎൽ, ബിപിഎൽ എല്ലാ കാർഡുടമകൾക്കും കിറ്റ് നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു.
വെള്ള, നീല കാർഡുടമകൾക്ക് 10 കിലോ സ്പെഷ്യൽ അരിയും മുൻഗണനക്കാർക്ക് ഒരു ലിറ്റർ മണ്ണെണ്ണയും അധികമായി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
പഞ്ചസാര,വെളിച്ചെണ്ണ, പയർ തുവരപ്പരിപ്പ്, തേയില, മഞ്ഞൾ പൊടി, ഉപ്പ്, സേമിയ, പാലട, പായസം അരി, അണ്ടിപ്പരിപ്പ്, ഏലക്കാ, നെയ്യ്, ശർക്കര വരട്ടി, ചിപ്സ്, ആട്ട, കുളിക്കുന്ന സോപ്പ്, തുണി സഞ്ചി തുടങ്ങിയവയാണ് ഇത്തവണത്തെ ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Story Highlights: Kerala Onam kit distribution starts on Monday