പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവും പിഴയും

Anjana

Kerala sexual abuse case

പ്രായപൂർത്തിയാകാത്ത ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിഴിഞ്ഞം സ്വദേശി യഹിയ ഖാന് കോട്ടയം സെക്ഷൻസ് കോടതി 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇന്റർപോൾ വഴി കേരള പൊലീസ് നാട്ടിലെത്തിച്ച പ്രതിക്കാണ് ഈ ശിക്ഷ ലഭിച്ചത്.

2008-ലാണ് പാത്രങ്ങൾ വിൽക്കാൻ എത്തിയ യഹിയാഖാൻ പാലാ സ്വദേശിയായ ഭിന്നശേഷിയുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത്. വീട്ടിൽ ആരുമില്ലാത്ത നേരത്തായിരുന്നു പീഡനം. പ്രതിയെ പിടികൂടിയെങ്കിലും ജാമ്യമെടുത്ത് മുങ്ങി. 2012-ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 2022 വരെ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിഴിഞ്ഞത്ത് നിന്നും നാടുവിട്ട യഹിയാഖാൻ കണ്ണൂരിലുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. കണ്ണൂർ മുഴുപ്പിലങ്ങാടിയിൽ നിന്നും വിവാഹം കഴിച്ചതായി കണ്ടെത്തി. 2013-ൽ പ്രതി മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഈ രജിസ്റ്റർ ഉപയോഗിച്ച് ആധാർ കാർഡ് തരപ്പെടുത്തി. ഗൾഫിൽ വെച്ച് ഈ ആധാർ ഉപയോഗിച്ച് പാസ്പോർട്ട് പുതുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ മലപ്പുറം ഭാഗത്തുനിന്ന് സീനത്ത് എന്നയാളെയും വിവാഹം കഴിച്ചതായി കണ്ടെത്തി. ലുക്ക് ഔട്ട് നോട്ടീസും റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചു. അതുവഴി ഇന്റർപോൾ വഴി ഷാർജയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Story Highlights: Interpol helps Kerala Police arrest and convict man for sexually abusing minor with intellectual disability

Leave a Comment