ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടികളെ വശീകരിച്ച് നഗ്‌നചിത്രങ്ങള്‍ എടുത്ത പ്രതി പിടിയില്‍

Anjana

Instagram blackmail underage girls Kerala

കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ഷെമീര്‍ അലിയെ കൊല്ലം അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാം വഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് നഗ്‌നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തിയ കേസിലാണ് പ്രതി പിടിയിലായത്. അഞ്ചല്‍ സ്വദേശിനിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിവാഹിതനും മൂന്നു മക്കളുടെ പിതാവുമായ ഷെമീര്‍ അലി, സഞ്ജു എന്ന പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് പെണ്‍കുട്ടികളെ വശീകരിച്ചത്.

അഞ്ചല്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ച ഷെമീര്‍ അലി, പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കി. പരാതിക്കാരിയുടെ സുഹൃത്തുമായി ഷെമീര്‍ അലി പ്രണയത്തിലാണെന്ന വിവരം മനസിലാക്കി കുട്ടി ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചു. ഇതോടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഷെമീര്‍ ഭീഷണിപ്പെടുത്തി. മാനസികമായി തളര്‍ന്ന പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതിയെ അഞ്ചല്‍ പൊലീസ് രാമനാട്ടുകരയില്‍ നിന്ന് പിടികൂടി. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുപ്പത്തോളം കുട്ടികളെ ഇയാള്‍ സമാന രീതിയില്‍ ഇരയാക്കിയതായി പൊലീസ് കണ്ടെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Story Highlights: Man arrested for luring and blackmailing underage girls through Instagram in Kerala

Leave a Comment