തടവുപുള്ളികൾ തിരികെ എത്തണമെന്ന് സർക്കാർ; ഉത്തരവ് ലഭിക്കുന്നതുവരെ എത്തേണ്ടതില്ലെന്ന് കോടതി.

Anjana

തടവുപുള്ളികൾ തിരികെ എത്തണമെന്ന് സർക്കാർ
തടവുപുള്ളികൾ തിരികെ എത്തണമെന്ന് സർക്കാർ

കോവിഡ് പശ്ചാത്തലത്തിൽ പരോൾ നൽകിയ തടവുപുള്ളികളോട് ജയിലിൽ തിരികെയെത്താൻ സംസ്ഥാന സർക്കാർ നിർദേശിച്ചു. സംസ്ഥാന സർക്കാരിന്റെ നിലപാട് സുപ്രീം കോടതി ഉത്തരവ് ലംഘനമെന്ന് വിമർശനം ഉയർന്നു.

ജൂലൈ 16ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പരോൾ റദ്ദാക്കാൻ പാടില്ലെന്നാണ്. കോവിഡ് പശ്ചാത്തലത്തിൽ ജയിലുകളിലെ രോഗബാധ തടയുന്നതിനായി തടവുപുള്ളികൾക്ക് പരോൾ നൽകാൻ സുപ്രീം കോടതിയാണ് നിർദേശിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതിനായി സംസ്ഥാനങ്ങളോട് ഉന്നതാധികാര സമിതി രൂപീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. കുറ്റകൃത്യങ്ങളുടെ സ്വഭാവവും ശിക്ഷാ കാലാവധിയും പരിശോധിച്ച് പരോൾ നൽകാനായിരുന്നു നിർദ്ദേശം.

എന്നാൽ സംസ്ഥാനത്ത് ജയിൽവകുപ്പ് ഓഗസ്റ്റ് 19നു പുറത്തിറക്കിയ സർക്കുലർ പ്രകാരം നാളെമുതൽ തടവുപുള്ളികൾ തിരികെ എത്തണം. ഏഴ് ദിവസം ക്വറന്റൈനിൽ ഇരിക്കണമെന്നും 48 മണിക്കൂറിനുള്ളിൽ  ആർടിപിസിആർ ഫലം കാണിക്കണമെന്നും നിർദ്ദേശിച്ചു.

സംസ്ഥാന സർക്കാരിന്റെ നീക്കം സുപ്രീംകോടതി ഉത്തരവ് ലംഘനമാണെന്നും സംസ്ഥാനത്ത് വ്യാപകമായി കോവിഡ് ഉയർന്ന നൽകുന്നതിനാൽ തീരുമാനം പുനഃപരിശോധിക്കണമെന്നുമാണ് ആവശ്യം ഉയരുന്നത്.

Story Highlights: Kerala Govt. to cancel prisoner’s special parole.