
ജി-7 രാജ്യങ്ങൾ താലിബാനെതിരെ ഉപരോധ നീക്കം ആരംഭിച്ചു.ബ്രിട്ടന്റെ ഉപരോധ നീക്കമെന്ന നിർദേശത്തിന് പരസ്യപിന്തുണയുമായി അമേരിക്ക രംഗത്ത്.അഫ്ഗാന്റെ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി ജി-7 രാജ്യങ്ങളുടെ അടിയന്തര യോഗം ഉടൻചേരും.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അമേരിക്ക, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ തുടങ്ങിയവയാണ് ജി-7 രാജ്യങ്ങളിൽ ഉൾപ്പെട്ടവ.
താലിബാൻ അഫ്ഗാനിസ്താൻ പിടിച്ചെടുത്തതോടെ കടുത്ത പ്രതിസന്ധിയിലാണ് രാജ്യം. നിരവധി അഫ്ഗാൻ പൗരന്മാരും അഫ്ഗാനിൽ അകപ്പെട്ട വിദേശ പൗരന്മാരും ജീവനും ജീവിതത്തിനും വേണ്ടി പരക്കംപായുകയാണ്.
പതിനായിരക്കണക്കിന് പേരാണ് അഫ്ഗാൻ വിടാൻ വിമാനത്താവളത്തിൽ തമ്പടിച്ചിരിക്കുന്നത്. നിരവധി രാജ്യങ്ങൾ അഫ്ഗാന് അഭയം നൽകാൻ സന്നധരായി രംഗത്തെത്തിയിട്ടുണ്ട്.
Story highlight: G-7 countries against Taliban.