
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതു പരിഗണിച്ച് സര്ക്കാര്. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് പ്രായോഗികത പരിശോധിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സമിതിയുടെ അഭിപ്രായം അറിഞ്ഞ ശേഷം മുഖ്യമന്ത്രിയുമായി യോഗം ചേർന്ന് തീരുമാനമെടുക്കും. സ്കൂളുകൾ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ധർക്കുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
വിദ്യാഭ്യാസ വകുപ്പിനെ വിമർശിക്കാൻ സോഷ്യൽ മീഡിയിൽ ചിലരുണ്ട്. പ്ലസ് വണ് പരീക്ഷയിൽ ഇടവേള നൽകണമെന്നായിരുന്നു ആവശ്യം. അത് ലഭ്യമാക്കിയപ്പോൾ ഒരുമിച്ചെഴുതാമെന്ന് ഇപ്പോൾ പറയുന്നു. എന്തിനെയും വിമർശിക്കുന്ന സാഹചര്യമാണുള്ളതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
Story highlight : Kerala Government plans to reopen schools.