പ്രഫ. ഓംചേരി എൻ.എൻ. പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്.

Anjana

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്

2020 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ‘ആകസ്മികം’ എന്ന ഓർമ്മക്കുറിപ്പിന് പ്രഫ. ഓംചേരി എൻ.എൻ. പിള്ളയ്ക്ക് ലഭിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം 1975ലും സമഗ്ര സംഭവനയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 2010ലും ലഭിച്ചിരുന്നു.

1924ഫെബ്രുവരി 1ന് കോട്ടയത്തെ വൈക്കത്തായിരുന്നു ജനനം. പി നാരായണ പിള്ള ഓംചേരി, പാപ്പികുട്ടിയമ്മ എന്നീ ദമ്പതികളുടെ മകനാണ് ഇദ്ദേഹം. ബിരുദവും ബിരുദാനന്തര ബിരുദവും കോട്ടയം സിഎംഎസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്,എറണാകുളം ലോ കോളേജ്,പെൻസിൽവാനിയ യൂണിവേഴ്സിറ്റി, യുഎസ്എ മിഷിഗൺ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നായിരുന്നു. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വളരെ കാലം അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആൾ ഇന്ത്യ റേഡിയോ, ഡി എ വി പി ചീഫ് സെൻസെഴ്സ് ഓഫീസ്,  ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലും ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്നു.

പ്രളയം, തേവരുടെ ആന,കള്ളൻ കയറിയ വീട്, ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു, ഈ വെളിച്ചം നിങ്ങളുടെതാകുന്നു, ചെരിപ്പു കടിക്കില്ല എന്നിവയാണ് പ്രധാന കൃതികൾ.

Story Highlights: Kendra Sahithya Academy award 2020 for prof. omcheri NN Pillai.