സംസ്ഥാനത്ത് കണ്ണൂരിലാണ് കോവിഡ് വാക്സിൻ എടുക്കണമെങ്കിൽ ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കിയുള്ള കളക്ടറുടെ ഉത്തരവ് വിവാദത്തിലായത്.
72 മണിക്കൂറിനകം കോവിഡ് ആർടിപിസിആർ ടെസ്റ്റ് ചെയ്തു നെഗറ്റീവായ സർട്ടിഫിക്കറ്റ് ജൂലൈ 28 മുതൽ വാക്സിൻ എടുക്കാൻ നിർബന്ധമെന്ന ഉത്തരവാണ് വിവാദങ്ങൾക്ക് കാരണമായത്.
കണ്ണൂർ ജില്ലാ കളക്ടറും ദുരിത നിവാരണ അതോറിറ്റി ചെയർമാനുമായ ടി.വി സുഭാഷ് ആണ് വിവാദ ഉത്തരവിറക്കിയത്. ഉത്തരവിനെ എതിർത്തു കോർപ്പറേഷൻ മേയർ ടി.ഒ. മോഹനൻ രംഗത്തെത്തി.
ടിപിആർ നിരക്ക് കുറച്ചു കാണിക്കാനുള്ള നീക്കമാണെന്നും പ്രായോഗികമല്ലെന്നും മേയർ കുറ്റപ്പെടുത്തി. തുടർന്ന് ഉത്തരവ് തിരുത്തി കൊണ്ട് കളക്ടർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
15 ദിവസത്തിനുള്ളിൽ എടുത്ത ആർടിപിസിആർ/ ആൻന്റിജൻ പരിശോധന നെഗറ്റീവ് ഫലം മതിയെന്നും പരിശോധന സൗജന്യമായിരിക്കുമെന്നും കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.
Story Highlights: Kannur district collector’s controversial order about vaccination.