കേന്ദ്ര വൈദ്യുതി ഭേദഗതി നിയമത്തിനെതിരെ പണിമുടക്ക് നടത്തുമെന്ന് കെഎസ്ഇബി ജീവനക്കാർ.

വൈദ്യുതി ഭേദഗതി നിയമത്തിനെതിരെ പണിമുടക്ക്
വൈദ്യുതി ഭേദഗതി നിയമത്തിനെതിരെ പണിമുടക്ക്

പാർലമെന്റ് മൻസൂൺ സമ്മേളനത്തിൽ പാസാക്കാൻ ഉദ്ദേശിക്കുന്ന കേന്ദ്ര വൈദ്യുതി നിയമഭേദഗതിക്കെതിരെ കടുത്ത എതിർപ്പുമായി കേരളം രംഗത്തെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രേഖാമൂലമുള്ള എതിർപ്പ് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചു. തുടർന്ന് ഓഗസ്റ്റ് 10ന് നിയമഭേദഗതിക്കെതിരെ പണിമുടക്ക് നടത്താനാണ് സംസ്ഥാനത്തെ കെഎസ്ഇബി ജീവനക്കാർ തീരുമാനിച്ചിരിക്കുന്നത്.

വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യ മേഖലയ്ക്ക് കടന്നുവരാനുള്ള സാഹചര്യമാണ് കേന്ദ്ര സർക്കാർ ഒരുക്കുന്നതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.  ഇത്തരത്തിൽ സ്വകാര്യ സ്ഥാപനങ്ങൾ വന്നാൽ ഒരു പ്രദേശത്ത് തന്നെ ഒന്നിൽ കൂടുതൽ കമ്പനികൾക്ക് വൈദ്യുതിവിതരണം സാധ്യമാകും. 

കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷനിൽ ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിൽ വൈദ്യുതി വിതരണം നടത്താനും സ്വകാര്യ മേഖലകൾക്ക് അനുമതി ലഭിക്കും. ഇതോടെ സംസ്ഥാന സർക്കാരുകൾക്ക് ഇവരെ നിയന്ത്രിക്കാനാകില്ല.

ഇത്തരം ഭേദഗതികൾ സംസ്ഥാനത്തിനും കെഎസ്ഇബി ജീവനക്കാർക്കും വരെ ഭീഷണിയാകുമെന്നാണ്  സംസ്ഥാനത്തിന്റെ വാദം. കേന്ദ്രത്തിനുള്ളതുപോലെ വൈദ്യുതി വിഷയത്തിൽ തുല്യ അധികാരമുള്ള സംസ്ഥാനങ്ങളോട് അഭിപ്രായം പോലും ചോദിക്കാതെയാണ് കേന്ദ്രത്തിന്റെ നീക്കം.

  ചെങ്ങന്നൂരിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; അഞ്ച് ട്രെയിനുകൾ വൈകിയോടും

അതേസമയം ഇത്തരം സ്വകാര്യകമ്പനികൾ വന്നാൽ  ലാഭം ലഭിക്കുന്ന പ്രദേശങ്ങളെയും  ഉപയോക്താക്കളെയും തിരഞ്ഞെടുക്കാൻ ഇവർക്ക് സാധിക്കും. കൂടാതെ കർഷകർക്കും ചെറുകിട വ്യവസായങ്ങൾക്കുമായി നിലവിൽ ലഭിക്കുന്ന സബ്സിഡി പൂർണമായും ഒഴിവാക്കിയേക്കും.

Story Highlights: KSEB against electricity amendment act.

Related Posts
ചെങ്ങന്നൂരിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; അഞ്ച് ട്രെയിനുകൾ വൈകിയോടും
Kerala train delay

ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിൽ ട്രാക്കിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം ഭാഗത്തേക്കുള്ള Read more

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
VS Achuthanandan health

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി Read more

ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
FEFKA protest

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച Read more

  ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ ജാമ്യഹർജിയെ എതിർത്ത് ക്രൈംബ്രാഞ്ച്
സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളത്തിന് ഒന്നാം സ്ഥാനം
school innovation marathon

ദേശീയതലത്തിൽ നടന്ന സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ Read more

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; നാടിനെ നടുക്കിയ സംഭവം
Kasaragod mother murder

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു. വോർക്കാടി നലങ്കി സ്വദേശി Read more

ലഹരിക്കെതിരെ സംസ്ഥാനത്ത് ശക്തമായ നടപടികളുമായി സർക്കാർ; ‘നോ ടു ഡ്രഗ്സ്’ പ്രചാരണത്തിന് തുടക്കം
anti-drug campaign Kerala

ലോക ലഹരിവിരുദ്ധ ദിനത്തിൽ സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു. മുഖ്യമന്ത്രി Read more

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; അയൽവാസിക്കും പരിക്ക്
Manjeshwaram mother murder

കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തി. വോർക്കാടി നലങ്ങി സ്വദേശി Read more

  ലഹരിക്കെതിരെ സംസ്ഥാനത്ത് ശക്തമായ നടപടികളുമായി സർക്കാർ; 'നോ ടു ഡ്രഗ്സ്' പ്രചാരണത്തിന് തുടക്കം
ലഹരിക്കെതിരെ കൈകോർത്ത് മമ്മൂട്ടി; ടോക് ടു മമ്മൂട്ടി പദ്ധതിക്ക് തുടക്കം
anti-drug campaign

കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ സർക്കാരുമായി സഹകരിച്ച് 'ടോക് ടു മമ്മൂട്ടി' എന്ന Read more

ചൂരൽമലയിൽ നാട്ടുകാരുടെ പ്രതിഷേധം; സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ആക്ഷേപം
Chooralmala protests

ചൂരൽമലയിൽ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്ത്. ബെയ്ലി പാലത്തിനു മുൻപിൽ Read more

പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരുകളെന്ന് എൻഐഎ
Popular Front hit list

പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരുകളുണ്ടെന്ന് എൻഐഎ കോടതിയിൽ Read more