
ഡിസിസി ഭാരവാഹി പട്ടികയെന്ന് കാട്ടി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന പട്ടിക വ്യാജമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. എഐസിസി നേതൃത്വം അന്തിമ പട്ടിക പരിഗണിക്കുന്നതേയുള്ളെന്ന് കെ സുധാകരൻ പറഞ്ഞു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പട്ടികയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഭാരവാഹി പട്ടികയിലെ അസംതൃപ്തി എല്ലാ കാലവും ഉള്ളതാണെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട പട്ടികയിൽ അതൃപ്തി അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിക്കുമെന്നും കെപിസിസി അധ്യക്ഷൻ നൽകിയ പട്ടിക എഐസിസി അംഗീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.
Story Highlights: K Sudhakaran’s response about DCC Fake list.