ഗർഭിണിയുടെ മരണത്തിനു പിന്നിൽ വാക്സിനെടുത്തതാവാം കാരണമെന്ന് പാലായിലെ സ്വകാര്യ ആശുപത്രിയുടെ മരണ റിപ്പോർട്ട്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവാണ് മരണപ്പെട്ടത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ആശുപത്രിയുടെ റിപ്പോർട്ടിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടായിരുന്നതായും പറഞ്ഞിട്ടുണ്ട്. ആശുപത്രിക്കെതിരായി ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ചികിത്സ തൃപ്തികരമായിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
മരണ കാരണം തലച്ചോറിലെ രക്തസ്രാവമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്തുമെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.
Story highlight : Death of a pregnant woman in pala.