
ടൂറിസം, പൊതുമരാമത്ത് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി പി എ മുഹമ്മദ് റിയാസിന് പ്രശംസയുമായി വടകര എംഎൽഎയും ആർഎംപി നേതാവുമായ കെ.കെ. രമ.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സിപിഎമ്മിന്റെയും ഇടതുപക്ഷ സർക്കാരിനെയും കടുത്ത വിരോധിയായാണ് കെ.കെ രമ പൊതുവേദികളിൽ പ്രസംഗിക്കാറുള്ളത്. എന്നാൽ ഇത്തവണ പൊതുമരാമത്ത് മന്ത്രി നമ്മുടെ അഭിമാനമാണെന്നാണ് കെ.കെ രമ പറഞ്ഞത്.
ജനങ്ങളുടെ വിഷയം സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും കേൾക്കുന്നയാളാണ് പൊതുമരാമത്ത് മന്ത്രിയെന്ന് കെ കെ രമ പറഞ്ഞു. വടകരയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ പൊതുമരാമത്തു മന്ത്രിയോട് പറഞ്ഞപ്പോൾ നേരിട്ടും സഭയിലും പോസിറ്റീവായ പ്രതികരണമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് എംഎൽഎ പറഞ്ഞു.
Story Highlights: K K Rema praises Minister Mohammad Riyaz.