ജവാൻ റം ഫാക്ടറിയിൽ ജോലി വാഗ്ദാനം: സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കും ഭാര്യക്കുമെതിരെ കേസ്

Anjana

CPM job fraud case

സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും ഭാര്യയും ജവാൻ റം ഫാക്ടറിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി ആരോപണം. കാവാലം പഞ്ചായത്തിലെ വടക്കൻ വെളിയനാട് മീഡിൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഷജിത്ത് ഷാജിക്കും ഭാര്യ ശാന്തിനിക്കും എതിരെയാണ് പൊലീസ് കേസെടുത്തത്. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽ ഫാക്ടറിയിൽ ജോലി വാഗ്ദാനം ചെയ്താണ് യുവാക്കളെ വഞ്ചിച്ചതെന്ന് ആരോപണമുണ്ട്.

കാവാലം കുന്നുമ്മ സ്വദേശികളായ രണ്ടുപേരിൽ നിന്ന് 4.25 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പരാതി. ഒരാളിൽ നിന്ന് 2.5 ലക്ഷം രൂപയും മറ്റൊരാളിൽ നിന്ന് 1.75 ലക്ഷം രൂപയുമാണ് കൈപ്പറ്റിയത്. ബാങ്ക് അക്കൗണ്ട് വഴിയാണ് ഇരുവരും പണം നൽകിയത്. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് യുവാക്കൾ പരാതിയുമായി രംഗത്തെത്തിയത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നും നിരവധി പേർ തട്ടിപ്പിന് ഇരയായതായി സൂചനയുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിപിഐഎം നേതൃത്വം പറയുന്നതനുസരിച്ച്, വടക്കൻ വെളിയനാട് മിഡിൽ ബ്രാഞ്ച് ഒരു വർഷമായി നിലവിലില്ല. ഷജിത്തിനെ മൂന്നു മാസം മുൻപ് പാർട്ടി അംഗത്വത്തിൽ നിന്നു പുറത്താക്കിയിരുന്നു. സ്ഥിരമായി പാർട്ടി യോഗങ്ങളിൽ എത്താതിരുന്ന ഷജിത്തിനെതിരെ പല ആരോപണങ്ങളും ഉയർന്നിരുന്നു. ഷജിത്തിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ ശാന്തിനി നെടുമുടി പൊലീസിൽ പരാതി നൽകിയതായും റിപ്പോർട്ടുണ്ട്.

Story Highlights: Job fraud case against former CPM branch secretary and wife for promising jobs at rum factory

Leave a Comment