ഇസ്‍ലാമിനെ വികലമായി പരിചയപ്പെടുത്തി ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ പുതിയ കോഴ്‌സ്.

Anjana

ഇസ്‍ലാമിനെ വികലമായി പരിചയപ്പെടുത്തി പുതിയകോഴ്‌സ്
ഇസ്‍ലാമിനെ വികലമായി പരിചയപ്പെടുത്തി പുതിയകോഴ്‌സ്
Photo Credit: PTI

ഇസ്‍ലാമിനെ മതഭീകരവാദത്തിന്റെയും, മൗലികവാദത്തിന്റെയും ഒരേയൊരു രൂപമായി പരിചയപ്പെടുത്തി ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ പുതിയ കോഴ്‌സ്. ഇസ്‍ലാമിക രാജ്യങ്ങളെ സ്വാധീനിച്ച ഭീകരവാദത്തിന്റെ ഭരണകൂട പിന്തുണക്കാരായിരുന്നു പഴയ സോവിയറ്റ് യൂനിയനും ചൈനയുമെന്ന് കോഴ്‌സിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

Counter Terrorism, Asymmetric Conflicts and Strategies for Cooperation among Major Powers എന്ന തലക്കെട്ടിലുള്ള ഇരട്ട ഡിഗ്രി പ്രോഗ്രാമിന്റെ ഭാഗമായുള്ള കോഴ്‌സിലാണ് വിവാദ പരാമർശങ്ങൾ ഉൾപ്പെട്ടിട്ടുള്ളത്. എൻജിനീയറിങ്ങിൽ ബി.ടെക്ക് കഴിഞ്ഞ്  ഇന്റർനാഷനൽ റിലേഷൻസിൽ സ്‌പെഷലൈസേഷനോടെ എംഎസ് ചെയ്യുന്നവർക്കായി രൂപകൽപ്പന ചെയ്ത ഐച്ഛിക കോഴ്‌സാണിത്. ഈ മാസം 17ന്  സർവകലാശാല അക്കാദമിക് കൗൺസിൽ പുതിയ കോഴ്‌സിന് അംഗീകാരം നൽകി.

21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലോകത്ത് ഭീകരാക്രമണങ്ങളുടെ വ്യാപനത്തിൽ മതപ്രചോദിതമായ ഭീകരവാദത്തിന് വലിയ പങ്കാണുള്ളത്. ഖുർആന്റെ വികലമായ വ്യാഖ്യാനങ്ങളാണ് ആത്മാഹുതിയിലൂടെയും ചാവേർ ആക്രമണത്തിലൂടെയുമുള്ള ജിഹാദി അക്രമങ്ങളുടെ അതിവ്യാപനത്തിന് ഇടയാക്കിയത്.

സൈബർരംഗം ചൂഷണം ചെയ്ത് തീവ്ര ഇസ്‍ലാമിക മതപണ്ഡിതർ ഇലക്ട്രോണിക് രംഗത്തും ലോകവ്യാപകമായി ജിഹാദി ഭീകരവാദം പ്രചരിപ്പിക്കുകയാണ്. അക്രമങ്ങളും ഹിംസകളും മതേതരമായ ഇസ്‍ലാമേതര സമൂഹങ്ങളിലടക്കം വ്യാപിക്കാൻ സൈബർരംഗത്തെ ഭീകരവാദ പ്രചാരണം കാരണമായിട്ടുണ്ടെന്നും കോഴ്‌സിന് നൽകിയ പാഠപുസ്തകത്തിൽ വ്യക്തമാക്കിയിരിക്കുന്നു.

  ക്രൂ-9 വിജയം: ഇലോൺ മസ്കിൽ നിന്ന് അഭിനന്ദന പ്രവാഹം

കനേഡിയൻ, യുഎസ്, ലാറ്റിനമേരിക്കൻ തുടങ്ങിയ പഠനകേന്ദ്രങ്ങളുടെ ചെയർപേഴ്‌സണായ അരവിന്ദ് കുമാറാണ് വിവാദ കോഴ്‌സ് തയ്യാറാക്കിയിരിക്കുന്നത്.

Story highlight : JNU’s new course introducing Islam in a distorted way.

Related Posts
ഇന്ത്യൻ ഭക്ഷണത്തെ അധിക്ഷേപിച്ച് അമേരിക്കൻ യുവാവ്; എക്സ് പോസ്റ്റിനെതിരെ വ്യാപക വിമർശനം
Indian food

ഇന്ത്യൻ ഭക്ഷണത്തെ "സ്‌പൈസ് സ്ലോപ്" എന്നും മോശமான ഭക്ഷണമെന്നും വിശേഷിപ്പിച്ച അമേരിക്കൻ യുവാവിന്റെ Read more

വിനായകൻ വിവാദങ്ങൾക്ക് മാപ്പി പറഞ്ഞു
Vinayakan

ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നഗ്നത പ്രദർശിപ്പിച്ചതും അയൽവാസിയെ അസഭ്യം പറഞ്ഞതും ഉൾപ്പെടെയുള്ള സമീപകാല സംഭവങ്ങളിലെ Read more

വിവാദ നിലപാടുകളുമായി ഓൾ കേരള മെൻസ് അസോസിയേഷൻ
All Kerala Men's Association

പൾസർ സുനിയെ മാലയിട്ട് സ്വീകരിച്ചതും, നഗ്നതാ പ്രദർശനക്കേസിലെ പ്രതിക്ക് പിന്തുണ പ്രഖ്യാപിച്ചതും അടക്കം Read more

  ഐഎസ്എസിൽ നിന്ന് ഒമ്പത് മാസം; സുനിതയും ബുച്ചും ഇന്ന് തിരിച്ചെത്തും
രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി; ഹണി റോസിനെതിരായ പരാമർശത്തിൽ
Rahul Eswar

നടി ഹണി റോസിനെതിരെ ചാനൽ ചർച്ചയിൽ മോശം പരാമർശം നടത്തിയെന്നാരോപിച്ച് രാഹുൽ ഈശ്വറിനെതിരെ Read more

ഹണി റോസ് വിവാദം: വിമർശനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് രാഹുൽ ഈശ്വർ
Rahul Easwar

ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമർശിച്ചതിൽ ഉറച്ചുനിൽക്കുന്നുവെന്ന് രാഹുൽ ഈശ്വർ. നടിയുടെ പരാതിയിൽ പോലീസ് Read more

സഹപ്രവർത്തകനെ അപമാനിച്ചുവെന്നാരോപണം; നടി നിത്യ മേനോനെതിരെ വിമർശനം
Nithya Menen

‘കാതലിക്ക് നേരമില്ലൈ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ നടി നിത്യ മേനോൻ സഹപ്രവർത്തകനെ Read more

പുഷ്പ 2 വിലെ വിവാദ രംഗം: അല്ലു അർജുനെതിരെ പരാതി; തിരക്കിൽ മരണം സംഭവിച്ച കേസിൽ ചോദ്യം ചെയ്യൽ
Allu Arjun Pushpa 2 controversy

പുഷ്പ 2 സിനിമയിലെ വിവാദ രംഗത്തെ ചൊല്ലി അല്ലു അർജുനെതിരെ പരാതി. സിനിമാ Read more

സിപിഎം നേതാക്കളുടെ മുസ്ലീം വിരുദ്ധ പരാമർശങ്ങൾ പാർട്ടിക്ക് തലവേദന
CPIM anti-Muslim statements

സിപിഎം നേതാക്കളായ എ വിജയരാഘവൻ, പി മോഹനൻ, എ കെ ബാലൻ എന്നിവരുടെ Read more

  മഹാകുംഭമേള അപകടം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി തള്ളി
രാഹുൽ ഗാന്ധിയുടെ വയനാട് വിജയം: വിവാദ പരാമർശവുമായി എ വിജയരാഘവൻ
Vijayaraghavan Rahul Gandhi Wayanad controversy

സിപിഐഎം നേതാവ് എ വിജയരാഘവൻ രാഹുൽ ഗാന്ധിയുടെ വയനാട് വിജയത്തെക്കുറിച്ച് വിവാദ പരാമർശം Read more

ധനുഷുമായുള്ള പ്രശ്നത്തിൽ നയന്താര പ്രതികരിക്കുന്നു; സത്യത്തിൽ നിന്നാണ് ധൈര്യം വരുന്നതെന്ന് നടി
Nayanthara Dhanush controversy

നടി നയന്താര നടൻ ധനുഷുമായുള്ള പ്രശ്നത്തിൽ ആദ്യമായി പ്രതികരിച്ചു. പബ്ലിസിറ്റിക്ക് വേണ്ടി ആരുടെയും Read more