ഇന്ന് അറഫാ സംഗമം.

Anjana

ഇന്ന് അറഫാ സംഗമം
ഇന്ന് അറഫാ സംഗമം
 Photo Credit: AFP

ഹജ്ജിനെത്തിയ എല്ലാവരും പാപമോചന പ്രാർത്ഥനകളും മറ്റ് ആരാധനാ കർമ്മങ്ങളും ആയി ഇന്ന് സൂര്യൻ അസ്തമിക്കുന്നത് വരെ അറഫയിൽ കഴിയും. 

ഹജ്ജിനെത്തിയ എല്ലാവരും അറഫയിൽ സംഗമിക്കും. ഹജ്ജ് കർമ്മങ്ങളിൽ ഏറ്റവും പ്രധാനമാണ് അറഫാ സംഗമം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ മിനായിൽ ഹജ്ജ് കർമ്മങ്ങൾ ആരംഭിച്ചു. ഇന്ന് പുലർച്ചെ മിനായിൽ നിന്നും പുറപ്പെട്ട ഹജ്ജ് തീർഥാടകർ ഉച്ചയോടുകൂടി 16 കിലോമീറ്റർ താണ്ടി അറഫയിൽ എത്തും.ബസ്സുകളിലാണ് തീർത്ഥാടകർ അറഫയിലേക്ക് എത്തുക.

തീർത്ഥാടകർ ളുഹർ അസർ നമസ്കാരങ്ങൾ അറഫയിൽ നിർവഹിക്കുകയും അറഫാ പ്രസംഗം കേൾക്കുകയും ചെയ്യും. അതിനുശേഷം സൂര്യൻ അസ്തമിക്കുന്നത് വരെ പാപമോചന പ്രാർത്ഥനകളിൽ ഏർപ്പെടും.

ഖുതുബയും നിസ്കാരവും അറഫയിലെ നമിറ പള്ളിയിലാണ് നടക്കുക. നേതൃത്വം നൽകുന്നത് ശൈഖ് ബന്തർ ബിൻ അബ്ദുൾ അസീസ് ബലീല ആയിരിക്കും.

കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അറഫയിലെ പ്രശസ്തമായ ജബലുറഹ്മ മലയിൽ തീർഥാടകർ സന്ദർശനം നടത്തും.

വിപുലമായ സൗകര്യങ്ങളാണ് അകലം പാലിച്ചുകൊണ്ട് തമ്പുകളിൽ കഴിയുന്നതിനും കർമ്മങ്ങൾ നിർവഹിക്കുന്നതിന് വേണ്ടിയും ഒരുക്കിയിട്ടുള്ളത്. ആരോഗ്യവകുപ്പിന്റെയും സുരക്ഷാ വിഭാഗത്തിന്റെയും മേൽനോട്ടത്തിലാണ് ഓരോ കാര്യങ്ങളും.

കോവിഡ് രൂക്ഷ സാഹചര്യത്തിൽ മലയാളികളുൾപ്പെടെ അറുപതിനായിരം പേരാണ് ഇപ്രാവശ്യം ഹജ്ജ് കർമം നിർവഹിക്കുന്നത്.

Story Highlights: It is the day on which all those who come for Hajj meet at Arafah.