പെഗാസസ് ഫോൺ ചോർത്തൽ; കേന്ദ്ര മന്ത്രിമാരുടേതടക്കം വിവരം ചോർന്നു.

പെഗാസസ് ഫോൺ ചോർത്തൽ
പെഗാസസ് ഫോൺ ചോർത്തൽ

കേന്ദ്ര മന്ത്രിമാരുടേതും മാധ്യമ പ്രവർത്തകരുടേയും അടക്കം വിവരങ്ങൾ ഇസ്രായേൽ ചാര സോഫ്റ്റ് വെയർ ആയ പെഗാസസ് ചോർത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേന്ദ്ര സർക്കാരിനെതിരെ സുപ്രധാന വാർത്തകൾ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകരുടെ ഫോണുകളാണ് പെഗാസസ് ചോർത്തിയിരിക്കുന്നത്. ലിസ്റ്റിൽ മലയാളികളുമുണ്ട്.

40 മാധ്യമപ്രവർത്തകരാണ് ഉള്ളത്. ഇവരെക്കൂടാതെ കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ സുപ്രീം കോടതി ജഡ്ജിമാർ ആർഎസ്എസ് നേതാക്കൾ എന്നിവരുടെയും വിവരങ്ങൾ പെഗാസസ് ചോർത്തി. കേന്ദ്രസർക്കാർ അറിവോടെയാണ് വിവരങ്ങൾ ചോർത്തിയെന്ന വാർത്ത കേന്ദ്ര സർക്കാർ നിഷേധിച്ചു.

കേന്ദ്രസർക്കാർ ആഭ്യന്തരമന്ത്രിയായ അമിത് ഷായുടെ മകൻറെ അനധികൃത സ്വത്ത് വർദ്ധനവിനെ കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്ത രോഹിണി സിംഗ് എന്ന മാധ്യമപ്രവർത്തകയുടെയും പേര് ഈ ലിസ്റ്റിലുണ്ട്. ദി വയറിന് വേണ്ടിയായിരുന്നു രോഹിണിയുടെ റിപ്പോർട്ട്.

റഫാൽ കരാറുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തു കൊണ്ടുവന്നിരുന്ന ഇന്ത്യൻ എക്സ്പ്രസിലെ സുശാന്ത് സിംഗിന്റെ പേരും ലിസ്റ്റിൽ ഉണ്ട്.

കേന്ദ്ര മന്ത്രിമാര്, പ്രതിപക്ഷ നേതാക്കള്, മാധ്യമ പ്രവര്ത്തകര്, അഭിഭാഷകര്, ശാസ്ത്രജ്ഞര്, സര്ക്കാര് ഉദ്യോഗസ്ഥര്, മനുഷ്യാവകാശ പ്രവര്ത്തകര് തുടങ്ങി 300ഓളം പേരുടെ ഫോണ് പെഗാസസ് ചോർത്തിയതാണ് വിവരം.

സർക്കാറിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവും ആണെന്ന് കേന്ദ്രസർക്കാർ പ്രതികരിച്ചു.

16 മാധ്യമപ്രവർത്തകർ ഒരുമിച്ച് നടത്തിയ ഉദ്യമത്തിൽ ആണ് സുപ്രധാന വിവരങ്ങൾ പുറത്തുവന്നത്. സൗദിയിലെ വിമത മാധ്യമപ്രവർത്തകനായ ഖഷോകിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഈ ഉദ്യമം നടന്നത്.

ഇന്ത്യയിൽ നിന്നും ദി വയർ ആണ് ഈ ഉദ്യമത്തിൽ പങ്കാളി ആയത്. മുന്നൂറോളം പേരുടെ വിവരങ്ങൾ ചേർന്നിട്ടുള്ളതിൽ 40 മാധ്യമപ്രവർത്തകർ ആണുള്ളത്. മലയാളി മാധ്യമ പ്രവർത്തകൻ ജെ ഗോപീകൃഷ്ണൻറെ പേരും ഇതിൽ ഉണ്ടെന്നാണ് വിവരം.

ഇന്ത്യയിൽ നിലനിൽക്കുന്ന വ്യക്തമായ ഐടി നിയമങ്ങൾ ലംഘിച്ചു കൊണ്ടാണ് ഇത്തരത്തിൽ ഒരു ചോർച്ച നടന്നിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, സ്മൃതി ഇറാനി എന്നിവരുടെ ഫോണുകൾ ചോർത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നുണ്ട്.

അതേസമയം തങ്ങളുടെ സോഫ്റ്റ്വെയർ ഉപയോഗിച്ച് ചോർത്തൽ നടത്തിയെന്നത് ശരിയല്ലെന്നും തങ്ങളുടെ സോഫ്റ്റ്വെയർ വാങ്ങി ഏതെങ്കിലും സ്ഥാപനങ്ങൾ ഉപയോഗിച്ചത് ആവാം എന്നാണ് പെഗാസസിന്റെ നിലപാട്.

Story Highlights: Israeli spy software Pegasus leaked information to Union ministers and journalists.

Related Posts
സാമ്പത്തിക തർക്കം; റാപ്പർ ഡബ്സിയും സുഹൃത്തുക്കളും അറസ്റ്റിൽ
Rapper Dabzee arrested

സാമ്പത്തിക തർക്കത്തെ തുടർന്ന് റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലിനെയും മൂന്ന് സുഹൃത്തുക്കളെയും Read more

ലത്തേഹാറിൽ നക്സൽ നേതാക്കളെ വധിച്ച് സുരക്ഷാസേന
Latehar encounter

ലത്തേഹാറിൽ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിൽ ജെജെഎംപി തലവൻ പപ്പു ലോഹ്റ ഉൾപ്പെടെ മൂന്ന് Read more

കെപിസിസി പുനഃസംഘടനയിൽ അതൃപ്തി; സുധാകരന്റെ പ്രതികരണം കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നു
KPCC Reorganization

കെപിസിസി ഭാരവാഹികളെയും ഡിസിസി അധ്യക്ഷന്മാരെയും മാറ്റേണ്ടതില്ലെന്ന കെ. സുധാകരന്റെ പരസ്യ പ്രതികരണം കോൺഗ്രസ് Read more

കാരുണ്യ KR-707 ലോട്ടറി ഫലം ഇന്ന്
Kerala lottery result

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-707 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. Read more

ഓപ്പറേഷൻ സിന്ദൂരുമായി ശശി തരൂർ യുഎസിലേക്ക്; സന്ദർശനം ട്രംപിനെയും
ഓപ്പറേഷൻ സിന്ദൂരുമായി ശശി തരൂർ യുഎസിലേക്ക്; സന്ദർശനം ട്രംപിനെയും

ഓപ്പറേഷൻ സിന്ദൂർ രാജ്യാന്തര തലത്തിൽ വിശദീകരിക്കുന്നതിനായി ഡോക്ടർ ശശി തരൂർ എംപിയുടെ നേതൃത്വത്തിലുള്ള Read more

ഐപിഎല്ലിൽ ബാംഗ്ലൂരിനെ തകർത്ത് ഹൈദരാബാദിന് വിജയം
IPL Sunrisers Hyderabad

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 42 റൺസിന്റെ വിജയം. ആദ്യം Read more

സ്മാർട്ട് റോഡ് വിവാദം: പ്രചാരണം തെറ്റെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Smart Road issue

സ്മാർട്ട് റോഡ് വിഷയത്തിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം തേടിയെന്ന പ്രചാരണം തെറ്റാണെന്ന് Read more

കേരള മീഡിയ അക്കാദമിയിൽ ജേണലിസം കോഴ്സുകൾക്ക് അപേക്ഷിക്കാം
Journalism Courses Kerala

കേരള മീഡിയ അക്കാദമിയിൽ ജേണലിസം, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ്ങ് Read more

സീരി എ കിരീടം ചൂടി നാപ്പോളി; എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കലിരിയെ തകർത്തു
Serie A Title

ഇറ്റാലിയൻ ഫുട്ബോൾ ലീഗ് സീരി എ കിരീടം നാപ്പോളി സ്വന്തമാക്കി. സീസണിലെ അവസാന Read more

സംസ്ഥാനത്ത് കനത്ത മഴ; ജാഗ്രതാ നിർദ്ദേശവുമായി മന്ത്രി കെ. രാജൻ
Kerala monsoon rainfall

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ചു ചേർക്കാൻ Read more