Headlines

World

ഇന്‍സമാം ഉള്‍ ഹഖിന് ഹൃദയാഘാതം.

ഇന്‍സമാം ഉള്‍ ഹഖിന് ഹൃദയാഘാതം

മുൻ പാകിസ്താൻ ക്രിക്കറ്റ് ടീം നായകൻ ഇൻസമാം ഉൾ ഹഖിന് തിങ്കളാഴ്ച രാത്രിയിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഖ്യാത ഹൃദ്രോഗവിദഗ്ദ്ധൻ പ്രൊഫ. അബ്ബാസ് കാസിം ഇൻസമാമിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നെഞ്ചുവേദനയെ തുടർന്ന് നേരത്തെ പരിശോധന നടത്തിയെങ്കിലും കാര്യമായ പ്രശ്നമൊന്നും കണ്ടത്താനായില്ല. തുടർന്ന് തിങ്കളാഴ്ച രാത്രി  കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും ശ്വാസതടസ്സം രൂക്ഷമാവുകയും ചെയ്തതോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്ന ഇൻസമാം സുഖം പ്രാപിച്ചുവരികയാണെന്ന് അദ്ദേഹത്തിന്റെ ഏജന്റ് അറിയിച്ചിട്ടുണ്ട്.

അമ്പത്തിയൊന്നുകാരനായ ഇൻസ്മാം പാകിസ്താനുവേണ്ടി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് കരസ്ഥമാക്കിയ താരമാണ്.375 ഏകദിനങ്ങളിൽ നിന്ന് 11701 ഉം 119 ടെസ്റ്റിൽ നിന്നും 8829 റൺസുമാണ് ഇൻസ്മാം നേടിയെടുത്തത്.പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്റായി മൂന്ന് വർഷം സേവനമനുഷ്ഠിച്ചിരുന്നു.

Story highlight : Inzamam ul Haq suffered  heart attack.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...

Related posts