ന്യൂഡൽഹി: ബി.ജെ.പി. സർക്കാരുകൾ ജാതിയുടെ അടിസ്ഥാനത്തിലല്ല ഭരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.പാവപ്പെട്ടവരുടെ ഉന്നമനം, ക്രമസമാധാനപാലനം എന്നിവയാണ് ബി.ജെ.പി. സർക്കാരുകളുടെ ലക്ഷ്യം.ബി.ജെ.പി. സർക്കാരുകൾ പ്രവർത്തിക്കുന്നത് ജാതി, കുടുംബങ്ങൾ, ബി.ജെ.പി.യുമായി അടുത്തബന്ധം സൂക്ഷിക്കുന്നവർ എന്നിവ നോക്കിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ ലഖ്നൗവിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൊറൻസിക് സയൻസസിന്റെ ശിലാസ്ഥാപനച്ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
ചടങ്ങിനിടയിൽ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അമിത് ഷാ വാനോളം പുകഴ്ത്തി.2019 വരെ ആറുവർഷത്തോളം യു.പി.യിൽ ഞാൻ ധാരാളം യാത്ര ചെയ്തിട്ടുണ്ട്.അതുകൊണ്ടുതന്നെ മുൻപ് ഉണ്ടായിരുന്ന യു.പി.യെ എനിക്ക് നന്നായി അറിയാം. യോഗി ആദിത്യനാഥും അദ്ദേഹത്തിന്റെ സംഘവും ചേർന്ന് 2021-ൽ എത്തിനിൽക്കുമ്പോൾ യു.പി.യെ ക്രമസമാധാനത്തിന്റെ മുഖ്യകേന്ദ്രമാക്കി മാറ്റിക്കഴിഞ്ഞു.- അമിത് ഷാ പങ്കുവച്ചു.
Story highlight: BJP governments rule is not based on caste.