ദേശീയഗാനം തെറ്റിച്ചു ; വൈറലായി വീഡിയോ

Anjana

ദേശീയഗാനം തെറ്റിച്ചു വൈറലായി വീഡിയോ
ദേശീയഗാനം തെറ്റിച്ചു വൈറലായി വീഡിയോ

സ്വാതന്ത്ര്യദിനത്തിൽ വിവിധ പാർട്ടികൾക്കു സംഭവിച്ച അബദ്ധങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നു. ദേശീയപതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട നടപടികളിലും ആദരവിലും വീഴ്ച സംഭവിച്ചതാണു കാരണം.

ഇക്കൂട്ടത്തിൽ സിപിഎം, സിപിഐ, ബിജെപി പാർട്ടികകൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഭവിച്ച അബദ്ധ വീഡിയോകളുണ്ട്. എകെജി സെന്‍ററില്‍ ദേശീയപതാക ഉയര്‍ത്തിയത് സിപിഎം പതാകയോടു ചേര്‍ന്നാണ്. ഫ്ലാഗ് കോഡ് ലംഘിച്ചതിന് സിപിഎമ്മിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്തെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിപിഐ ദേശീയഗാനം തെറ്റിച്ച് പാടുന്ന വിഡിയോയും പുറത്തുവന്നു.

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ പാർട്ടി അധ്യക്ഷൻ കെ.സുരേന്ദ്രൻ ആദ്യം പതാക ഉയര്‍ത്തിയത് തലതിരിഞ്ഞായിരുന്നു. അബദ്ധം മനസ്സിലായ ഉടന്‍ തിരുത്തി.

tory highlight : Independence day celebration of CPI, CPM and BJP