
അയൽ വീട്ടിൽ നിന്നും സഹോദരിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പതിനാലുകാരനാണ് മുംബൈയിൽ സഹോദരിയുടെ രക്ഷകനായത്. മുംബൈ ജുഹുവിലാണ് ആറുവയസ്സുകാരിയെ അയൽവാസി പീഡിപ്പിക്കാൻ ശ്രമിച്ചത്.
പകൽ സമയത്ത് വീട്ടിൽ കുട്ടികൾ ടിവി കണ്ടു കൊണ്ടിരിക്കെ കേബിൾ കണക്ഷൻ തകരാറിലായതോടെ അയൽവാസിയുടെ സഹായം അഭ്യർത്ഥിക്കാൻ ചെന്നതാണ് പെൺകുട്ടി. എന്നാൽ 45കാരനായ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.
മോശമായ പെരുമാറ്റത്തെത്തുടർന്ന് പെൺകുട്ടി നിലവിളിച്ചു. കരച്ചിൽ കേട്ടതോടെയാണ് 14കാരൻ ഓടിയെത്തി സഹോദരിയെ രക്ഷപ്പെടുത്തിയത്. മാതാപിതാക്കളെ വിവരം അറിയിച്ചതോടെ അവർ പോലീസിൽ പരാതി നൽകി.
ഇതോടെ പ്രതിയെ രക്ഷപ്പെടുന്നതിന് മുൻപായി പോലീസ് പിടികൂടി. പീഡന ശ്രമത്തിൽ നിന്നും സഹോദരിയെ രക്ഷിച്ച 14കാരനെ പോലീസ് അഭിനന്ദിച്ചു.
Story Highlights: 14 year old rescued 6 year old sister from rape.