ഭാര്യയുടെ സ്വർണം പണയം വച്ച് മുങ്ങിയ ഭർത്താവ് പിടിയിൽ

നിവ ലേഖകൻ

husband pawned wife's gold arrested

ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയം വച്ച് പണവുമായി മുങ്ങിയ ഭർത്താവ് അറസ്റ്റിലായി. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ താമസിക്കുന്ന അനന്തുവാണ് പിടിയിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിരുവനന്തപുരം വർക്കല പനയറ സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ് നടന്നത്. 2021 ആഗസ്റ്റിലായിരുന്നു യുവതിയും ഫിസിയോതെറാപ്പിസ്റ്റായ അനന്തുവും തമ്മിലുള്ള വിവാഹം.

വിവാഹം കഴിഞ്ഞ് മൂന്നാം നാൾ ഭാര്യയുടെ 52 പവന്റെ സ്വർണാഭരണങ്ങൾ നിർബന്ധിപ്പിച്ച് പണയം വച്ച് 13. 5 ലക്ഷം രൂപ അനന്തു കൈക്കലാക്കിയെന്നാണ് ഭാര്യയുടെ പരാതി.

വധുവിന്റെ കുടുംബ വീടും വസ്തുവും തന്റെ പേരിൽ പ്രമാണം ചെയ്തു കിട്ടണമെന്നും പുതിയ കാർ വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അനന്തു കിട്ടിയ പണവുമായി മുങ്ങിയത്.

കേരളത്തിൽ പലയിടങ്ങളിലും ബംഗളൂരുവിലും മാറിമാറി ഒളിവിൽ താമസിച്ചു വരികയായിരുന്നു പ്രതിയെന്ന് പൊലീസ് അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂരിൽ നിന്നാണ് ഇയാളെ വർക്കല പൊലീസ് പിടികൂടിയത്.

  കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു

Story Highlights: Husband arrested for pawning wife’s gold jewelry worth 52 sovereigns and fleeing with 13.5 lakh rupees

Related Posts
സുഹൃത്തിന്റെ വീട്ടിൽ നിന്ന് 11 പവൻ സ്വർണം കവർന്ന അഭിഭാഷക അറസ്റ്റിൽ
Gold Stealing Arrest

കന്യാകുമാരിയിൽ സുഹൃത്തിന്റെ വീട്ടിൽ നിന്ന് 11 പവൻ സ്വർണം കവർന്ന അഭിഭാഷകയെ പോലീസ് Read more

കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ: ഒരു പവൻ 80,880 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ എത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില Read more

കൊല്ലം കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ വിചിത്ര നോട്ടീസ്; അനുമതി വാങ്ങി മാത്രം പ്രവേശിക്കുക
Kannanallur police station

കൊല്ലം കണ്ണനല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽ സേവനങ്ങൾക്കായി വരുന്നവർ അനുമതി വാങ്ങിയ ശേഷം Read more

  പാതിവില തട്ടിപ്പ് കേസ്: പ്രത്യേക സംഘത്തെ പിരിച്ചുവിട്ട് സർക്കാർ
കൊട്ടാരക്കരയിൽ ട്രെയിൻ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kottarakara train accident

കൊല്ലം കൊട്ടാരക്കരയിൽ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. നഴ്സിംഗ് പഠനത്തിന് മകളെ റെയിൽവേ Read more

ഓണക്കാലത്ത് മിൽമയ്ക്ക് റെക്കോർഡ് വില്പന; ഉത്രാട ദിനത്തിൽ വിറ്റത് 38.03 ലക്ഷം ലിറ്റർ പാല്
Milma Onam sales

ഓണക്കാലത്ത് മിൽമയുടെ പാല് വില്പനയിൽ റെക്കോർഡ് നേട്ടം. ഉത്രാട ദിനത്തിൽ മാത്രം 38.03 Read more

ഫുട്ബോൾ ലോകത്തും ഓണം; ആശംസകളുമായി ലിവർപൂളും ഫിഫയും
Onam football greetings

ലോകമെമ്പാടുമുള്ള മലയാളി ഫുട്ബോൾ ആരാധകർക്ക് ഓണാശംസകളുമായി യൂറോപ്യൻ ക്ലബ്ബുകൾ. ലിവർപൂൾ, ടോട്ടനം ഹോട്സ്പർ, Read more

നെടുമങ്ങാട് പൂക്കടയിലെ തർക്കം; തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റു, പ്രതി അറസ്റ്റിൽ
Nedumangad flower shop attack

തിരുവനന്തപുരം നെടുമങ്ങാട് പൂക്കടയിൽ തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിലായി. കടയിലെ Read more

ഓണത്തിന് റെക്കോർഡ് മദ്യവിൽപ്പന; 10 ദിവസം കൊണ്ട് വിറ്റത് 826.38 കോടിയുടെ മദ്യം
Kerala liquor sale

ഓണക്കാലത്ത് കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. 10 ദിവസം കൊണ്ട് 826.38 കോടി രൂപയുടെ Read more

സമത്വത്തിൻ്റെ സന്ദേശവുമായി ഇന്ന് തിരുവോണം
Kerala Onam Festival

മലയാളികളുടെ പ്രധാന ആഘോഷമായ ഓണം ഇന്ന്. ഇത് കാർഷിക സംസ്കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണ്. Read more

Leave a Comment