ഗര്‍ഭിണിയായ ഭാര്യയെ ചുട്ടുകൊല്ലാന്‍ ശ്രമം,ഗര്‍ഭസ്ഥശിശു മരിച്ചു ; ഭർത്താവ് അറസ്റ്റിൽ.

Anjana

pregenent wife attack
pregenent wife attack

ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. തീപൊള്ളലിലുണ്ടായ പരിക്കാണ് കുഞ്ഞു മരണപ്പെടാൻ കാരണമായതെന്ന് ആശുപത്രി അധികൃതർ പറയുന്നു.

ചികിത്സയില്‍ കഴിയുന്ന യുവതി ഗുരുതരാവസ്ഥയിലാണ്.സംഭവത്തില്‍ ഭര്‍ത്താവ് അനില്‍ ബഹാദൂര്‍ ചൗരസ്യയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മഹാരാഷ്ട്രയിലെ താനെയില്‍ നവംബര്‍ ഒന്നിനാണ് സംഭവം നടന്നത്.28-കാരിയായ യുവതിയാണ് ഭർത്താവിന്റെ അക്രമണത്തിനു ഇരയായത്.

മുംബൈയിലെ കള്‍വയിലെ മഫ്താല്‍ കോളനിയില്‍ താമസക്കാരായ ദമ്പതിമാര്‍ തമ്മില്‍ പ്രതിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഒടുവിലത് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു.

ഗർഭിണിയായ യുവതിയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച്‌ പ്രതി തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ യുവതിയെ അയല്‍വാസികളാണ് ആശുപത്രിയിൽ എത്തിച്ചത്.

സംഭവത്തിൽ പ്രതി അനില്‍ ബഹാദൂര്‍ ചൗരസ്യയ്‌ക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കള്‍വ പൊലീസ് കേസെടുത്തിരിക്കുന്നത്.

Story highlight : Husband arrested for Attempts to kill pregnant wife .