ഉള്ളിയിൽ നിന്നും അണുബാധ ; ‘സാൽമൊണല്ല’ രോഗഭീതിയിൽ അമേരിക്ക.

Anjana

salmonella disease Onion
salmonella disease Onion

കൊവിഡിന് പിന്നാലെ സാൽമൊണല്ല എന്നു പേരുള്ള മഹാമാരി യുഎസിൽ കണ്ടെത്തിയതായി റിപ്പോർട്ട്.

ഉള്ളിയിൽ നിന്നുമാണ് സാൽമൊണല്ല അണുബാധ ബാധിക്കുന്നത്.യുഎസിലെ 37 സംസ്ഥാനങ്ങളിലായി നൂറുകണക്കിന് ആളുകളാണ് രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മെക്സിക്കോയിലെ ചിഹുവാഹുവായിൽനിന്ന് ഇറക്കുമതി ചെയ്ത ഉള്ളിയിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്തിയതായ വിവരം സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ആണ് പുറത്തു വിട്ടത്.

രോഗ വ്യാപനം വർധിക്കാൻ സാധ്യതയുള്ളതിനാൽ ലേബലില്ലാത്ത ചുവപ്പ്, വെള്ള, മഞ്ഞ ഉള്ളികൾ പൊതുജനം ഉപേക്ഷിക്കണമെന്നു യുഎസ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

വയറിളക്കം, പനി, വയറ്റിൽ അസ്വസ്ഥത തുടങ്ങിയവയാണ് സാൽമണൊല്ല അണുബാധയുള്ള ഉള്ളി കഴിച്ചാലുണ്ടാകാവുന്ന രോഗലക്ഷണങ്ങൾ.

ശരീരത്തിൽ പ്രവേശിച്ച് ആറു മണിക്കൂർ മുതൽ ആറു ദിവസം വരെയുള്ള കാലയളവിലാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നതെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

ഇതുവരെ 652 പേർക്കാണ് രോഗം ബാധിച്ചത്.ഇവരിൽ 129 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

മരണങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.രോഗികളുടെ എണ്ണം കൂടാൻ സാധ്യതയുള്ളതായി സിഡിസി അറിയിച്ചു.

Story highlight : hundreds of people have been infected with ‘salmonella’ In the US, Source of the disease is Onion.