
കേരളത്തിൽ തിങ്കളാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയും അറബിക്കടലിലെ ന്യൂനമർദ്ദ പാത്തിയുടെയും പശ്ചാത്തലത്തിലാണ് കേരളത്തിൽ ശക്തമായ മഴ ലഭിക്കുക.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇതേതുടർന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, കണ്ണൂർ, മലപ്പുറം പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ന്യുനമർദത്തെ തുടർന്ന് ശക്തമായ മഴ ലഭിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മത്സ്യതൊഴിലാളികളോട് കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Story Highlights: Heavy Rain till Monday in Kerala