മുഖ്യമന്ത്രിക്കെതിരെ വർഗീയ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ് എം പി. നവോത്ഥാന നായകനാണെങ്കിൽ പട്ടികജാതിക്കാരന് മുഖ്യമന്ത്രി മകളെ വിവാഹം ചെയ്തു കൊടുക്കണമെന്നായിരുന്നു വിവാദ പരാമർശം.
കൂടാതെ സിപിഎമ്മിൽ തന്നെ എത്രയോ പട്ടികജാതിക്കാരായ ചെറുപ്പക്കാർ ഉണ്ടെന്ന് പരിഹസിക്കുകയും ചെയ്തു. അയ്യങ്കാളി ജയന്തിയോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പരാമർശമുണ്ടായത്.
പട്ടികജാതിക്കാരനായ ദേവസ്വം മന്ത്രിയെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പ്കാരനെ നിയമിച്ചെന്ന് കൊടിക്കുന്നിൽ എംപി ആരോപിച്ചു. മുഖ്യമന്ത്രിയുടെ നവോത്ഥാന പ്രസംഗം തന്നെ തട്ടിപ്പാണെന്ന് എംപി ആക്ഷേപിച്ചു.
കെ രാധാകൃഷ്ണനെ രണ്ടാം പിണറായി സർക്കാർ ദേവസ്വംമന്ത്രിയായി നിയമിച്ച് നവോത്ഥാനമായി ഉയർത്തിക്കാട്ടുകയും എന്നാൽ മറ്റു മന്ത്രിമാർക്കില്ലാത്ത നിയന്ത്രണം ദേവസ്വംമന്ത്രിക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് ഏറ്റുവാങ്ങേണ്ടിവന്നത് വലിയ പീഡനങ്ങൾ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Story Highlights: Kodikkunnil Suresh MP against CM Pinarayi Vijayan.