മഴക്കെടുതിയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ.

Anjana

മഴക്കെടുതിയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ.
മഴക്കെടുതിയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ.
Representative Photo Credit: PTI

ചത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ  കനത്ത മഴ തുടരുകയാണ്. നദികൾ കരകവിഞ്ഞതോടെ സംസ്ഥാനങ്ങളിലെ നിരവധി ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷമാവുകയും മഴക്കെടുതികൾ ഉണ്ടാകുകയും ചെയ്തു.

പൈരിനദി കര കവിഞ്ഞൊഴുകിയതിനെ തുടർന്ന്
ചത്തീസ്ഗഡിൽ റായ്പൂർ, ഗരിയാബന്ദ് തുടങ്ങിയ ജില്ലകൾ പൂർണമായും വെള്ളപൊക്കത്തിൽ അകപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പഞ്ചാബിൽ രാജ്കോട്ട്, ജാംനഗർ, പോർബന്ധർ, വൽസാദ്, ജുനഘട്ട് എന്നീ ജില്ലകളിലെ നിരവധി ഗ്രാമങ്ങൾ വെള്ളപൊക്കത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഈ പ്രദേശങ്ങളിൽ വ്യോമസേനയുൾപ്പെടെ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

മഹാരാഷ്ട്രയിൽ ഗോദാവരി നദി കരകവിഞ്ഞതോടെ നാസിക് ഉൾപ്പെടെയുള്ള മേഖലകൾ വെള്ളത്തിന് അടിയിലായി

ബംഗാൾ തിരത്ത് രൂപപെട്ട ന്യൂനമർദ്ദമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പടിഞ്ഞാറൻ തീരത്തും കനത്ത മഴയ്ക്കിടയാക്കിയത്.

Story highlight : Heavy rain in north Indian States