പ്രവാസികൾക്ക് 550 രൂപക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി.

നിവ ലേഖകൻ

Updated on:

പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി
പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി

പ്രവാസികളായ ഇന്ത്യക്കാരിൽ നല്ലൊരു ശതമാനം താഴ്ന്ന അല്ലെങ്കിൽ ഇടത്തരം വരുമാനക്കാരാണ്. ഇടത്തരം-താഴ്ന്ന വരുമാനക്കാരായ ഈ വലിയ വിഭാഗം ആളുകൾ ഗൾഫിലും മറ്റ് വിദേശ രാജ്യങ്ങളിലുമാണ് താമസിക്കുന്നത്. അവർക്ക് ലഭിക്കുന്ന സംരക്ഷണ പദ്ധതികളും പുനരധിവാസ സൗകര്യങ്ങളും പ്രതീക്ഷ നൽകുന്നതല്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രവാസി സമൂഹം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണം. ഇത് കണക്കിലെടുത്ത് കേരള സർക്കാർ 550 രൂപയ്ക്ക് പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ആരോഗ്യ ഇൻഷൂറൻസ് ആരംഭിച്ചിരിക്കുന്നു. പ്രവാസികൾക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങൾക്കും ഇതുവഴി ആനുകൂല്യങ്ങൾ ലഭിക്കും. പ്രവാസിരക്ഷ ഇൻഷുറൻസ് പദ്ധതി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് നടപ്പാക്കുന്നത്.

എന്താണ് നോർക്ക?

സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസിക്ക് സാമ്പത്തിക സഹായം നൽകാൻ ഉദ്ദേശിച്ചുള്ള ഒരു ദുരിതാശ്വാസ പദ്ധതിയാണ് നോർക്ക. മെഡിക്കൽ ചികിത്സകൾ, മരണ സഹായം, വിവാഹ സഹായം, വൈകല്യത്തെ നേരിടാൻ ശാരീരിക സഹായങ്ങൾ തുടങ്ങിയവയ്ക്കായി ഈ സ്കീം പ്രയോജനപ്പെടുത്താം.

എന്നാൽ സാന്ത്വന പദ്ധതിക്ക് അപേക്ഷിക്കുന്ന എൻആർകെ രണ്ട് വർഷത്തിൽ കുറയാതെ വിദേശത്ത് ജോലി ചെയ്തിരിക്കണം. കൂടാതെ അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.

അപേക്ഷിക്കാൻ വേണ്ട യോഗ്യതകൾ

•പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പ്രവാസികളും അവരോടൊപ്പം വിദേശത്ത് കഴിയുന്നവരുമായിരിക്കണം.

•കുറഞ്ഞത് 6 മാസമെങ്കിലും സാധുവായ പാസ്പോർട്ടും വിസയും ഉപയോഗിച്ച് നിങ്ങൾ വിദേശത്ത് താമസിക്കുന്ന അല്ലെങ്കിൽ ജോലി ചെയ്യുന്ന ഒരു പ്രവാസി ആയിരിക്കണം.

ആനുകൂല്യങ്ങൾ

•ഒരു വർഷത്തേക്ക് 550 രൂപമാത്രം പ്രീമിയം.

•രോഗങ്ങൾക്ക് ഒരു ലക്ഷം രൂപവരെ ഇൻഷുറൻസ് സംരക്ഷണം.

അപേക്ഷിക്കേണ്ടവിധം

നോർക്ക റൂട്സിന്റെ www.norkaroots.org എന്ന വെബ്സൈറ്റിലെ സർവ്വീസ് വിഭാഗത്തിൽ പ്രവാസി ഐഡി കാർഡ് സെക്ഷനിൽ നിന്നും പദ്ധതിയിൽ ഓൺലൈനായി ചേരാം. ഫീസും ഓൺലൈനായി അടയ്ക്കാം.

വിശദ വിവരങ്ങൾ നോർക്ക റൂട്ട്സ് വെബ്സൈറ്റിലും [email protected]  എന്ന ഇമെയിൽ വഴിയും ലഭിക്കും. കൂടാതെ, 91-417-277054391-471 2770528 എന്നീ ഫോൺ നമ്പറുകളിലും 18004253939, 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കാൾ സേവനം) എന്നീ ടോൾഫ്രീ നമ്പറുകളിലും വിവരങ്ങൾ ലഭിക്കും.

Story Highlights: Health insurance for NRIs through NORKA ROOTS.

Related Posts
പെൻഗ്വിനുകൾക്ക് മേൽ ട്രംപിന്റെ നികുതി
Heard and McDonald Islands tariff

മനുഷ്യവാസമില്ലാത്ത ഹേഡ് ആൻഡ് മക്ഡൊണാൾഡ് ദ്വീപുകൾക്ക് മേൽ 10% നികുതി ചുമത്തി ഡോണൾഡ് Read more

എമ്പുരാൻ: ഡാനിയേൽ റാവുത്തറുടെ പോസ്റ്റർ പുറത്ത്
Empuraan

മോഹൻലാൽ നായകനായ എമ്പുരാൻ സിനിമയിലെ പുതിയ കഥാപാത്ര പോസ്റ്റർ പുറത്തിറങ്ങി. ആന്റണി പെരുമ്പാവൂർ Read more

ഐപിഎല്ലിൽ കൊൽക്കത്തയ്ക്ക് തകർപ്പൻ ജയം
KKR vs SRH IPL

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 80 റൺസിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഈഡൻ Read more

കഞ്ചാവ് പിടികൂടുന്നതിനിടെ പൊലീസുകാരന് കുത്തേറ്റു
Police stabbing Thiruvananthapuram

തിരുവനന്തപുരം കരമനയിൽ കഞ്ചാവ് പിടികൂടുന്നതിനിടെ പൊലീസുകാരന് കുത്തേറ്റു. ജയചന്ദ്രൻ എന്ന പൊലീസുകാരനാണ് കുത്തേറ്റത്. Read more

മാസപ്പടി കേസ്: രാഷ്ട്രീയമായി നേരിടുമെന്ന് സിപിഐഎം നേതാക്കൾ
Masappadi Case

മാസപ്പടി കേസിൽ സിപിഐഎം നേതാക്കൾ പ്രതികരിച്ചു. പാർട്ടിയെ ആക്രമിക്കാനാണ് ഈ നടപടിയെന്ന് എം Read more

കൊല്ലത്ത് എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ കൊടും ക്രിമിനലുകള് പിടിയില്
MDMA Kollam Arrest

കൊല്ലം നഗരത്തിൽ എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ ആറ് കൊടും ക്രിമിനലുകളെ പോലീസ് അറസ്റ്റ് ചെയ്തു. Read more

മാസപ്പടി കേസ്: വീണാ വിജയനെതിരെ കുറ്റപത്രം; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഷോൺ ജോർജ്
masapadi case

മാസപ്പടി കേസിൽ വീണാ വിജയനെ പ്രതിചേർത്ത് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് Read more

കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാന വിവാദം: ഗായകൻ അലോഷിക്കെതിരെ കേസ്
Kadakkal Temple Song Controversy

കടയ്ക്കൽ ദേവീക്ഷേത്രത്തിൽ വിപ്ലവഗാനം ആലപിച്ചതിന് ഗായകൻ അലോഷിക്കെതിരെ കേസെടുത്തു. മാർച്ച് 10ന് നടന്ന Read more

ഏറ്റുമാനൂർ ആത്മഹത്യാ കേസ്: നോബി ലൂക്കോസിന് ജാമ്യം
Ettumanoor Suicide Case

ഏറ്റുമാനൂരിൽ ഭാര്യയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് നോബി ലൂക്കോസിന് Read more

ബസൂക്കയിലെ ആദ്യ ഗാനം നാളെ; വിവരം പങ്കുവച്ച് മമ്മൂട്ടി
Bazooka

മമ്മൂട്ടി നായകനായ 'ബസൂക്ക' എന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. ഏപ്രിൽ Read more