ഹജ്ജ് കർമ്മങ്ങൾ ഇന്ന് ആരംഭിക്കും.

Anjana

ഹജ്ജ് കർമ്മങ്ങൾ ഇന്ന് ആരംഭിക്കും
ഹജ്ജ് കർമ്മങ്ങൾ ഇന്ന് ആരംഭിക്കും

കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹജ്ജ് കർമ്മങ്ങൾ ഇന്നാരംഭിക്കും. അറുപതിനായിരത്തോളം മലയാളികൾ ഉൾപ്പെടെയുള്ള ആഭ്യന്തര തീർഥാടകരാണ് ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിനായി മക്കയിൽ എത്തിയിട്ടുള്ളത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here


അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഹജ്ജ് കർമ്മങ്ങൾ മിനായിൽ താമസിക്കുന്നതോടെ ആരംഭിക്കും. ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്’ എന്നാ മന്ത്രം ഉരുവിട്ടു കൊണ്ടാണ് തീർഥാടകർ മിനായിലേക്ക് പോകുന്നത്.
‘അല്ലാഹുവേ, നിന്റെ വിളിക്ക് ഞാൻ ഉത്തരം നൽകുന്നു’ എന്നാണ് ഈ മന്ത്രത്തിന്റെ  അർത്ഥം.

വിശ്വാസികൾ ഹജ്ജ്നായുള്ള പ്രത്യേക വസ്ത്രം ധരിച്ച് മക്കയിലെത്തി വിശുദ്ധ കഅബയെ പ്രദക്ഷിണം വയ്ച്ചു. ശേഷം ഇന്നലെ രാത്രിയോടെ മിനായിലേക്ക് നീങ്ങിത്തുടങ്ങി.

ഹജ്ജിന്റെ ആദ്യ കർമ്മം ഇന്ന് പുലർച്ചെ മുതൽ നാളെ ഉച്ച വരെ മിനായിൽ താമസിക്കുക എന്നതാണ്. മിനായിലെ തമ്പുകളിലും ടവറുകളിലുമായി താമസിക്കുന്ന തീർഥാടകർ നാളത്തെ പ്രഭാത നിസ്കാരം വരെ പ്രാർത്ഥനകളിൽ മുഴുകും.

ഹജ്ജിന്റെ പ്രധാന കർമ്മമായ അറഫാസംഗമം നാളെയാണ്. നാളെ ഉച്ചയ്ക്ക് മുമ്പ് അറഫയിൽ എത്തുന്ന തീർത്ഥാടകർ അറഫാ സംഗമം കഴിഞ്ഞ് രാത്രി മുസ്ദലിഫയിൽ താമസിക്കും. തുടർന്ന് ചൊവ്വാഴ്ച മിനായിൽ തിരിച്ചെത്തും.

  ചന്ദ്രൻ ചെഞ്ചുവപ്പ് നിറത്തിൽ; അപൂർവ്വ ആകാശവിസ്മയം മാർച്ച് 14ന്

പിന്നീട് മൂന്നു ദിവസം മിനായിൽ താമസിച്ച് ജംറകളിൽ കല്ലേറ് കർമം നിർവഹിക്കും. ഇതോടെ വ്യാഴാഴ്ച ഹജ്ജ് കർമ്മങ്ങൾ അവസാനിക്കും.

കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഹജ്ജ് കർമ്മങ്ങൾ നടക്കുന്നത്. 18നും 65നും ഇടയിൽ പ്രായമുള്ള കോവിഡ്  വാക്സിൻ എടുത്തവർക്ക് മാത്രമാണ് ഹജ്ജിന് അനുമതി ലഭിച്ചത്. നൂറുകണക്കിന് മലയാളികളും ഇത്തവണ ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കുന്നുണ്ട്.

Story Highlights: Hajj begins today.

Related Posts
എ.ആർ. റഹ്മാൻ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
A.R. Rahman

പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ Read more

വണ്ടിപ്പെരിയാര്‍: അവശനിലയിലുള്ള കടുവയെ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവ്
Vandiperiyar Tiger

വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ ജനവാസ മേഖലയിലെത്തിയ കടുവയെ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവിട്ടതായി വനം Read more

  ഒമാനിൽ 511 തടവുകാർക്ക് 'ഫാക് കുർബ' പദ്ധതിയിലൂടെ മോചനം
എ.ആർ. റഹ്മാൻ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ
AR Rahman

നെഞ്ചുവേദനയെ തുടർന്ന് സംഗീത സംവിധായകൻ എ.ആർ. റഹ്മാനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read more

ആശാ വർക്കർമാരുടെ സമരം: സർക്കാർ പരിശീലന പരിപാടി പ്രഖ്യാപിച്ചു
ASHA strike

ആശാ വർക്കർമാരുടെ സമരം 35-ാം ദിവസത്തിലേക്ക്. സെക്രട്ടേറിയറ്റ് ഉപരോധത്തിന് തൊട്ടുമുമ്പ് സർക്കാർ പുതിയ Read more

സ്റ്റാർലിങ്ക് ദേശീയ സുരക്ഷയ്ക്ക് ഭീഷണി: പ്രകാശ് കാരാട്ട്
Starlink

സ്റ്റാർലിങ്കിന്റെ പ്രവർത്തനങ്ങൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സിപിഐഎം പിബി അംഗം പ്രകാശ് കാരാട്ട്. Read more

പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ
Pinarayi Vijayan

പൊലീസ് ഉദ്യോഗസ്ഥർ സേവനത്തിന് മുൻഗണന നൽകണമെന്നും അധികാര ദുർവിനിയോഗം പാടില്ലെന്നും മുഖ്യമന്ത്രി പിണറായി Read more

മുഖ്യമന്ത്രിയുമായി ആർ ശ്രീകണ്ഠൻ നായരുടെ അഭിമുഖം ഇന്ന്; SKN40 കേരള യാത്രയ്ക്ക് തുടക്കം
SKN40 Kerala Yatra

SKN40 കേരള യാത്രയുടെ ഭാഗമായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ആർ ശ്രീകണ്ഠൻ Read more

ഡിആർഡിഒയുടെ പുത്തൻ ലേസർ ആയുധം ‘സൂര്യ’; വ്യോമ പ്രതിരോധത്തിൽ പുത്തൻ പ്രതീക്ഷ
Surya Laser Weapon

300 കിലോവാട്ട് ശേഷിയുള്ള 'സൂര്യ' എന്ന ഹൈ എനർജി ലേസർ ആയുധം ഡിആർഡിഒ Read more

എംഡിഎംഎക്ക് പകരം കർപ്പൂരം; ഒതുക്കുങ്ങലിൽ യുവാക്കൾ ഏറ്റുമുട്ടി
MDMA

ഒതുക്കുങ്ങലിലെ പെട്രോൾ പമ്പിനു സമീപം യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. എംഡിഎംഎയ്ക്ക് പകരം കർപ്പൂരം Read more