Headlines

World

ഹജ്ജ് കർമ്മങ്ങൾ ഇന്ന് ആരംഭിക്കും.

ഹജ്ജ് കർമ്മങ്ങൾ ഇന്ന് ആരംഭിക്കും

കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹജ്ജ് കർമ്മങ്ങൾ ഇന്നാരംഭിക്കും. അറുപതിനായിരത്തോളം മലയാളികൾ ഉൾപ്പെടെയുള്ള ആഭ്യന്തര തീർഥാടകരാണ് ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിനായി മക്കയിൽ എത്തിയിട്ടുള്ളത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here


അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഹജ്ജ് കർമ്മങ്ങൾ മിനായിൽ താമസിക്കുന്നതോടെ ആരംഭിക്കും. ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്’ എന്നാ മന്ത്രം ഉരുവിട്ടു കൊണ്ടാണ് തീർഥാടകർ മിനായിലേക്ക് പോകുന്നത്.
‘അല്ലാഹുവേ, നിന്റെ വിളിക്ക് ഞാൻ ഉത്തരം നൽകുന്നു’ എന്നാണ് ഈ മന്ത്രത്തിന്റെ  അർത്ഥം.

വിശ്വാസികൾ ഹജ്ജ്നായുള്ള പ്രത്യേക വസ്ത്രം ധരിച്ച് മക്കയിലെത്തി വിശുദ്ധ കഅബയെ പ്രദക്ഷിണം വയ്ച്ചു. ശേഷം ഇന്നലെ രാത്രിയോടെ മിനായിലേക്ക് നീങ്ങിത്തുടങ്ങി.

ഹജ്ജിന്റെ ആദ്യ കർമ്മം ഇന്ന് പുലർച്ചെ മുതൽ നാളെ ഉച്ച വരെ മിനായിൽ താമസിക്കുക എന്നതാണ്. മിനായിലെ തമ്പുകളിലും ടവറുകളിലുമായി താമസിക്കുന്ന തീർഥാടകർ നാളത്തെ പ്രഭാത നിസ്കാരം വരെ പ്രാർത്ഥനകളിൽ മുഴുകും.

ഹജ്ജിന്റെ പ്രധാന കർമ്മമായ അറഫാസംഗമം നാളെയാണ്. നാളെ ഉച്ചയ്ക്ക് മുമ്പ് അറഫയിൽ എത്തുന്ന തീർത്ഥാടകർ അറഫാ സംഗമം കഴിഞ്ഞ് രാത്രി മുസ്ദലിഫയിൽ താമസിക്കും. തുടർന്ന് ചൊവ്വാഴ്ച മിനായിൽ തിരിച്ചെത്തും.

പിന്നീട് മൂന്നു ദിവസം മിനായിൽ താമസിച്ച് ജംറകളിൽ കല്ലേറ് കർമം നിർവഹിക്കും. ഇതോടെ വ്യാഴാഴ്ച ഹജ്ജ് കർമ്മങ്ങൾ അവസാനിക്കും.

കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഹജ്ജ് കർമ്മങ്ങൾ നടക്കുന്നത്. 18നും 65നും ഇടയിൽ പ്രായമുള്ള കോവിഡ്  വാക്സിൻ എടുത്തവർക്ക് മാത്രമാണ് ഹജ്ജിന് അനുമതി ലഭിച്ചത്. നൂറുകണക്കിന് മലയാളികളും ഇത്തവണ ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കുന്നുണ്ട്.

Story Highlights: Hajj begins today.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...

Related posts