മാനസയുടെയും രഖിലിന്റെയും സംസ്‌കാരം ഇന്ന്

Anjana

മാനസയുടെയും രഖിലിന്റെയും സംസ്‌കാരം ഇന്ന്
മാനസയുടെയും രഖിലിന്റെയും സംസ്‌കാരം ഇന്ന്

ഇന്ന് ,കോതമംഗലം നെല്ലിക്കുഴിയില്‍ കൊല്ലപ്പെട്ട മാനസയുടെയും ആത്മഹത്യ ചെയ്ത രഖിലിന്റെയും മൃതദേഹം സംസ്‌കരിക്കും. രാവിലെ എട്ടുമണിയോടെ മാനസയുടെ മൃതദേഹം കണ്ണൂര്‍ നാറാത്ത് വീട്ടിലെത്തിക്കും.പയ്യാമ്പലം പൊതുശ്മശാനത്തിലാകും സംസ്‌കാരം.

രഖിലിന് തോക്ക് എവിടെ നിന്ന് കിട്ടിയെന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.രഖിലിന്റെ സുഹൃത്തുക്കളെയും തോക്കിന്റെ ഉറവിടം കണ്ടെത്താനായി ചോദ്യം ചെയ്‌തേക്കും. രഖിലിന്റെ ബിസിനസ് പാര്‍ട്നർ ആയ ആദിത്യന്റെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കുകയാണ് പൊലീസ്.രഖിലിന്റെയും മാനസയുടെയും മാതാപിതാക്കളുടെ മൊഴി സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം പൊലീസ്‌ വിശദമായി രേഖപ്പെടുത്തും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

Story highlight: Funeral of Manasa and Rakhil.