ലിബറൽ ഡമോക്രാറ്റിക് പാർട്ടി നേതാവും മുന് വിദേശകാര്യമന്ത്രിയുമായ ഫുമിയോ കിഷിദ (64) ജപ്പാന്റെ പുതിയ പ്രധാനമന്ത്രി തിങ്കളാഴ്ച സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ട്.
വനിതാ സ്ഥാനാർഥികളായ സാനേ തകൈച്ചി, സെയ്കോ നോഡ എന്നിവരിൽ നിന്നും ആദ്യ റൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ട കിഷിദ, വാക്സിനേഷൻ മന്ത്രി ടാരോ കോനോയെ 257 വോട്ടുകൾക്ക് പരാജയപ്പെടുത്തികൊണ്ടാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കഴിഞ്ഞ സെപ്റ്റംബറിൽ പ്രധാനമന്ത്രി സ്ഥാനമേറ്റ് ഒരു വർഷം തികയവെ സ്ഥാനമൊഴിയുന്ന യോഷിഹിതെ സുഗയ്ക്കു പകരമായാണ് കിഷിദ അധികാരമേൽക്കുന്നത്.
Story highlight : Fumio Kishida will be Japan’s next prime minister.